സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്

കേരളത്തിൽ പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും. മിൽമ ഫെഡറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയവില പ്രഖ്യാപിക്കും. ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നാലുരൂപ മതിയെന്ന സർക്കാർ നിർദേശം മിൽമ അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് വില കൂട്ടുന്നത്.
വിലകൂട്ടണമെന്ന് കഴിഞ്ഞവർഷം തന്നെ മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഉത്പാദനച്ചെലവ് വർദ്ധിച്ചതിനാൽ 10 രൂപ കൂട്ടണമെന്നാണ് എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടിരുന്നത്. പാൽവില വർധിപ്പിച്ചാൽ അത് വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മിൽമ പഠനവും നടത്തി. എന്നാൽ, തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വന്നതോടെ വർദ്ധന വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























