അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്

നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി സജി. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയത് താനാണെന്നാണെന്നാണ് സജി സമ്മതിച്ചു . സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിയിരുന്നു.
ഇവരെ സജി കൊലപ്പെടുത്തിയെന്നായിരുന്നു പോലീസിന്റെ നിഗമനം. ഈ നിഗമനത്തിൽ അന്വേഷണം മുന്നോട്ടു പോകുകയായിരുന്നു . ഇതിനിടയിലാണ് സജി പോലീസിനെ കണ്ട് രക്ഷപെട്ടത്. വീടിന് സമീപത്തുള്ള കടയിൽ എത്തിയ പ്രതി തനിക്ക് തെറ്റുപറ്റിപ്പോയി, കീഴടങ്ങുകയാണെന്ന് പറഞ്ഞതായി പ്രദേശവാസി റെജി ആന്റണി പറഞ്ഞു.
ഇന്നലെ മുതൽ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് തിരച്ചിൽ നടത്തവേയാണ് സജി കീഴടങ്ങിയത്. ഏലക്കാട്ടിൽ നിന്നും സജി പുറത്തിറങ്ങിയത് ഭക്ഷണത്തിനായിട്ടായിരുന്നു. നാട്ടുകാർക്ക് മുന്നിലേക്ക് സജി ഇറങ്ങിവരികയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും ഇയാൾ പറഞ്ഞു. സജിയെ പോലീസ് കസ്റ്റഡിയിൽ കൊണ്ടുപോകുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























