വെള്ളപ്പൊക്കത്തില്‍ നനഞ്ഞ കേടായ നോട്ടുകള്‍ ബാങ്കുകളില്‍ മാറാം

വെള്ളപ്പൊക്കത്തില്‍ നനഞ്ഞു കേടായ നോട്ടുകള്‍ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് മാറ്റിയെടുക്കാം. വെള്ളത്തിലും ചെളിയിലും മുങ്ങി കട്ട പിടിച്ച് വേര്‍പ്പെടുത്താനാവാത്ത വിധം കേടായ നോട്ടു കെട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ് ബാങ്കിനേ കഴിയൂ.
നിലവിലുള്ള നിയമം അനുസരിച്ച് ഇവ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ നല്‍കണോ അതോ ഇപ്പോഴത്തെ ദുരിത സാഹചര്യം പരിഗണിച്ച് വാണിജ്യ ബാങ്കുകളുടെ ശാഖകളില്‍ തന്നെ സ്വീകരിക്കാമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുത്തും.
കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് നിലവില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്. അവയാണ് ഇപ്പോഴും ബാധകം. വേര്‍പ്പടുത്തിയെടുക്കാവുന്ന നനഞ്ഞ നോട്ടുകള്‍ ഉണക്കി ബാങ്ക് ശാഖകളില്‍ ഏല്‍പ്പിച്ചാല്‍ അവയ്ക്ക് തുല്യമായ പുതിയ നോട്ട് കിട്ടും. നിലവിലെ നിയമമനുസരിച്ച് തീരെ കേടായ നോട്ടുകള്‍ക്കു പകരം തുല്യമൂല്യമുള്ള നോട്ടുകള്‍ ലഭിക്കില്ല. ഇതു സംബന്ധിച്ച് തീരുമാനം എടുക്കുന്നത് റിസര്‍വ് ബാങ്കാണ്.
https://www.facebook.com/Malayalivartha






















