പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് അധ്യയന വർഷം വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി ഏപ്രിൽ 20-ന് ആരംഭിച്ച് 27-ന് പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി .വളരെ ഉയർന്ന അന്തരീക്ഷ താപനില ഉള്ളതിനാൽ പഠനപിന്തുണാ ക്ലാസ്സുകൾ രാവിലെ 7.30 മുതൽ 10.30 വരെയാണ് പരിമിതപ്പെടുത്തിയിരുന്നത്.
ഈ സമയത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്.ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന ജില്ലകളായ പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ ഓൺലൈൻ ക്ലാസ്സുകളാണ് നൽകിയത് എന്നും അദ്ദേഹം പറഞ്ഞു ..
പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും.മെയ് 2-ന് പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.സംസ്ഥാനത്ത് സർക്കാർ/ എയ്ഡഡ്/ സംസ്ഥാന സിലബസിലുളള അൺ എയ്ഡഡ് പ്രൈമറി/ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് സ്‌പെഷ്യൽ ക്‌ളാസുകൾ നടത്തരുതെന്ന നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു ..
രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് അധ്യയന വർഷം അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ നടപ്പിലാക്കിയ അധിക പഠനപിന്തുണയുടെ അടിസ്ഥാനത്തിലുള്ള പുനർ മൂല്യനിർണ്ണയം സംബന്ധിച്ച് ചുവടെപ്പറയുന്ന തുടർ നിർദേശങ്ങൾ ഇനി പറയുന്നു. പഠനപിന്തുണ ക്ലാസ്സുകളുടെ ഭാഗമായുള്ള വിലയിരുത്തൽ പരീക്ഷയുടെ സ്‌കോറും സമയവും ആകെ സ്‌കോറിന്റെയും സമയത്തിന്റെയും പകുതിയായി നിജപ്പെടുത്താവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha























