ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 30-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കനത്ത മഴയില്‍ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശി സരിത (37) ആണ് ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കിടെ കനത്ത മഴ പെയ്തപ്പോള്‍ സരിതയും മറ്റ് തൊഴിലാളികളും മഴ നനയാതിരിക്കാന്‍ സമീപത്തെ മരച്ചുവട്ടില്‍ അഭയം തേടുകയായിരുന്നു. ശക്തമായ കാറ്റില്‍ ഒരു ആഞ്ഞിലിമരം ഒടിഞ്ഞ് അടുത്തുള്ള എണ്ണപ്പനയുടെ മുകളിലേക്ക് വീണു. ആഘാതത്തില്‍ എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സരിതയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























