വിഷുഫല പ്രവചനം അതിരുകള്‍ കടന്നപ്പോള്‍ കാണിപ്പയ്യൂരിന് പറയാനുള്ളത്

പ്രളയ വാര്‍ത്തയോടൊപ്പം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ വിഷുഫലം. നിരവധി ട്രോളുകളാണ് അദ്ദേഹത്തിന്റെ പ്രവചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഒടുവില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി.
38 വര്‍ഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിഷ ശാസ്ത്രത്തിന് തെറ്റു പറ്റാറില്ല. എന്നാല്‍ എനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ മതി. മനുഷ്യരല്ലേ, തെറ്റുകള്‍ സ്വാഭാവികമല്ലേ.
ശാസ്ത്രം തെറ്റാണെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇതെന്നും തനിക്ക് അബദ്ധം പറ്റിയതായി കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























