അവരുടെ വേദന സ്വന്തം വേദനയായി സ്വീകരിച്ച് മോഹന്‍ലാല്‍ ഓണാഘോഷം മാറ്റിവച്ച് മോഹന്‍ലാല്‍

മഴക്കെടുതിയോടെ കേരളത്തിലെ വലിയൊരു സമൂഹം ഓണമാഘോഷിക്കുന്നില്ല. ഇതിന്റെ വേദനയുള്‍ക്കൊണ്ട് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ഓണാഘോഷം മാറ്റിവച്ചു. പക്ഷെ ആ ദിവസം അമ്മ ശാന്തകുമാരിക്കൊപ്പമായിരിക്കും. ഈ വര്‍ഷം ഓണസദ്യയോ മറ്റ് ആഘോഷങ്ങളോ ഉണ്ടാകില്ല.
മഴമൂലം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ലുസിഫറിന്റെ ഷെഡ്യൂളുകള്‍ മാറിമറിഞ്ഞെങ്കിലും തിരുവോണദിവസം മോഹന്‍ലാലിനു ചിത്രീകരണവുമുണ്ടാകില്ല. മഴക്കെടുതിയില്‍ പെട്ടവര്‍ക്കായി മോഹന്‍ലാല്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ ധന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha























