Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

റോഡില്‍ കുഴികണ്ടാല്‍ ഇനി ചിത്രമെടുത്ത് പിഡബ്ല്യുഡി ഫിക്‌സിറ്റില്‍ ഇട്ടാല്‍ മതി; ഉടന്‍ ശരിയാക്കും; പിഡബ്ല്യുഡി-യുടെ പുതിയ ആപ്പ്

22 AUGUST 2018 10:41 AM IST
മലയാളി വാര്‍ത്ത

പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ റോഡുകളുടെ ശോചനീയാവസ്ഥ പിഡബ്ല്യുഡിയെ നേരിട്ടറിയിക്കാം. തകര്‍ന്ന റോഡുകളെക്കുറിച്ചു പൊതുജനങ്ങള്‍ക്കു പരാതിപ്പെടാന്‍ പുതിയ ആപ്പ് പിഡബ്ല്യുഡി അവതരിപ്പിച്ചു. എവിടെ റോഡ് തകര്‍ന്നാലും ഇനി ഈ ആപ്പിലൂടെ പരാതികള്‍ അയയ്ക്കാം. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പൊതുമരാമത്ത് വകുപ്പ് അധികൃതരെ ഈ ആപ്പിലൂടെ അറിയിക്കാനാവും. പിഡബ്ല്യുഡി ഫിക്‌സിറ്റ് എന്നാണ് ആപ്പിന്റെ പേര്. ഇത് പ്ലേസ്‌റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിനാണ് ഇപ്പോള്‍ ആദ്യപരിഗണന നല്‍കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉള്ള ആര്‍ക്കും ഇനി ഈ ആപ്പിലൂടെ പിഡബ്ല്യുഡിയെ പരാതികള്‍ എളുപ്പത്തില്‍ അറിയിക്കാന്‍ കഴിയും. റോഡില്‍ ഒരു കുഴി കണ്ടാല്‍ സ്മാര്‍ട്ട് ഫോണില്‍ ചിത്രമെടുത്ത് ഈ ആപ്പില്‍ ടാഗ് ചെയ്താല്‍ വേഗത്തില്‍ പരിഹാരം ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. ആപ്പ് വഴി അയയ്ക്കുന്ന പരാതികള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലായും മെസേജ് അലര്‍ട്ടായും ലഭിക്കും. പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. ഇതിനായി എന്‍ജിനീയര്‍മാര്‍ക്കു പ്രത്യേകം ഐഡികളിലൂടെ ലോഗിന്‍ ചെയ്യാനുള്ള വെബ്‌സൈറ്റുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹബ്‌സ്‌പൈര്‍ ആണ് ആപ്പ് നിര്‍മിച്ചത്.

ഇപ്പോള്‍ പ്ലേ സ്‌റ്റോറില്‍ മാത്രമേ ആപ്പ് ലഭിക്കൂ. ഒരാഴ്ചയ്ക്കകം ഐഒഎസിലും ലഭ്യമാകും. പ്രശ്‌നങ്ങള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതിനു സഹായകവുമാകുന്ന വിധമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഏതൊരു പരാതിയും ജിയോ ടാഗ് ചെയ്യപ്പെട്ടു ബന്ധപ്പെട്ട വിഭാഗം കൈകാര്യം ചെയ്യുന്ന എന്‍ജിനീയറുടെ മുമ്പിലെത്തുകയും പരാതി പരിഹരിക്കുന്നതു സംബന്ധമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇപ്പോള്‍ ഈ ആപ്പിന്റെ മുഖ്യലക്ഷ്യം റോഡിലെ കുഴികളടയ്ക്കുന്നതു പരിഹരിക്കുകയെന്നതാണെങ്കിലും ഭാവിയില്‍ റോഡുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍, പ്രവര്‍ത്തനക്ഷമമല്ലാത്ത ട്രാഫിക് സിഗ്‌നലുകള്‍, ഒടിഞ്ഞുതൂങ്ങിനില്‍ക്കുന്ന ഗതാഗത കുരുക്കുണ്ടാക്കുന്ന തൂണുകള്‍, മരക്കൊമ്പുകള്‍, ഒഴുക്കില്ലാത്ത ഓടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും പരിഹരിക്കുന്നതിനു സംവിധാനമൊരുക്കും. സുരക്ഷിതവും സഞ്ചാരയോഗ്യവുമായ റോഡ് സംസ്‌കാരം ഉണ്ടാക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്നു പിഡബ്ല്യുഡി ഫിക്‌സിറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ലോഗിന്‍ ചെയ്താല്‍ വലതു വശത്തായി റിപ്പോര്‍ട്ട് ഓപ്ഷന്‍ ഉണ്ട്. ഇതു സെലക്ട് ചെയ്താല്‍ ആഡ് കംപ്ലയിന്റ് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ താഴെയായി പരാതിയുള്ള റോഡിന്റെ ചിത്രവും പ്രശ്‌നം ഏതു പ്രദേശത്താണെന്നും ചേര്‍ക്കാനാവും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (9 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (21 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (45 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (53 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (13 hours ago)

Malayali Vartha Recommends