പ്രളയക്കെടുതിയില്‍ നിന്നും കരകയറിയെങ്കിലും കരുതി വേണം മുന്നോട്ടു പോകാന്‍....

പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്നോതടൊപ്പം തന്നെ ആരോഗ്യകാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രികള്‍ വരെ വെള്ളക്കെട്ടിലായ സാഹചര്യത്തില്‍ രോഗങ്ങളെ കരുതി വേണം മുന്നോട്ടു പോകാന്‍ . ആശുപത്രികള്‍ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരനാരംഭിക്കുന്നത് വരെ അത്യാവശ്യമായ മരുന്നകള്‍ കരുതിവെക്കേണ്ടതാണ്.
മരുന്നുകള്‍ ശേഖരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്നുകള്‍ ശേഖരിക്കുന്നവരും നല്‍കുന്നവരും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഡോക്ടര്‍ന്മാരുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക. മരുന്നുകള്‍ ശേഖരിച്ച് നല്‍കുന്നവര്‍ മെഡിക്കല്‍ അധികൃതരുമായി (ഡി.എം.ഒ/ ഡി.എച്ച്.എസ്)ഏകോപനം നടത്തുക. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കാതിരിക്കുക . ഈര്‍പ്പം തട്ടാത്ത രീതിയില്‍ നല്ലതു പോലെ പൊതിഞ്ഞു സൂക്ഷിക്കുക. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളായ പാരസെറ്റമോള്‍ , ഡോളോ, ആന്റിബയോട്ടിക്കുകള്‍ക്കുമാണ് ആവശ്യം കൂടുതല്‍. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന ഒ.ആര്‍.എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക.
ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ഇന്‍സുലിന്‍ പോലെയുള്ള മരുന്നുകള്‍ ഐസ് ബോക്‌സിലാക്കി നല്‍കാം.
സാനിറ്ററി നാപ്കിനുകള്‍ , ഡെറ്റോള്‍, വേദനയ്ക്കുള്ള ഓയിന്‍മെന്റുകള്‍ , ബാന്‍ഡ് എയ്ഡുകള്‍;, സോപ്പ്, ബേബി ഡയപ്പറുകള്‍, അഡള്‍റ്റ് ഡയപ്പറുകള്‍ , പ്ലാസ്റ്റിക് പായകള്‍, മെഴുകുതിരി, ബേബി ഫുഡ് എന്നിവയും നല്കാം.
https://www.facebook.com/Malayalivartha






















