ഈ ദുരന്തം കേരള സർക്കാർ ഉണ്ടാക്കിയത് ; പിണറായി വിജയനെ വാഴ്ത്തിപാടുന്നവർക്ക് മറുപടി പറയാൻ ചോദ്യാവലിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

കേരളം അതിജീവിക്കുന്ന പ്രളയക്കെടുതിക്ക് കാരണം കേരള സർക്കാർ ആണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് വേണ്ടി കേരള സർക്കാർ എന്തൊക്കെ ചെയ്തു എന്ന് സുരേന്ദ്രൻ ചോദിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് സുരേന്ദ്രൻ സംസ്ഥാനസർക്കാറിനോട് പതിനഞ്ച് ചോദ്യങ്ങൾ ചോദിച്ചത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ;
ഈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് വേണ്ടി കേരള സർക്കാർ എന്തൊക്കെ ചെയ്തു എന്നറിയാൻ ഒരാഗ്രഹം ഏതൊരാൾക്കുമുണ്ടാവില്ലേ?
1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് എത്ര രൂപ ചെലവഴിച്ചു?
2)മരണമണഞ്ഞവരുടെ കുടുംബത്തിന് കേരള സർക്കാർ എത്ര രൂപ കൊടുത്തു?
3) പരിക്കേറ്റവർക്ക് എത്ര രൂപ കൊടുത്തു?
4)എത്ര കിലോ അരി കേരളം കൊടുത്തു?
5) എത്ര കിലോ ധാന്യങ്ങൾ കേരളം കൊടുത്തു?
6) എത്ര ടൺ മരുന്ന് കേരളം കൊടുത്തു?
7) എത്ര ലിറ്റർ കുടിവെള്ളം കേരളം കൊടുത്തു?
8)എത്ര ടൺ ബ്ളീച്ചിംഗ് പൗഡർ കേരളം കൊടുത്തു?
9) എത്ര വീടുകൾ കേരളം പുനർ നിർമ്മിക്കും?
10) എത്ര കിലോ മീറ്റർ റോഡ് കേരളം നന്നാക്കും?
11) എത്ര പാലം കേരളം പണിയും?
12) എത്ര രൂപ ഈയിനത്തിൽ ആകെ കേരളത്തിനു ചെലവായി?
13) ഈ ദുരന്തം പ്രകൃതിക്ഷോഭം മൂലമാണോ?
14) ഇവിടെ ഭൂകമ്പമുണ്ടായോ?
15) ഇവിടെ കൊടുങ്കാററുണ്ടായോ?
ഈ ദുരന്തം കേരള സർക്കാർ ഉണ്ടാക്കിയതാണ്. ഡാം സുരക്ഷാ നിയമം അനുസരിച്ച് മാക്സിമം ലിമിറ്റ് എത്തുന്നതിനു മുൻപ് വെള്ളം കുറേശ്ശെയായി തുറന്നു വിടേണ്ടതായിരുന്നില്ലേ? എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു വിടാൻ തീരുമാനിച്ചപ്പോൾ എന്തെങ്കിലും മുൻകരുതൽ കേരളം എടുത്തിരുന്നോ? പിണറായി വിജയനെ വാഴ്ത്തിപ്പാടുന്നവർ ഇതിനൊക്കെ ഒരു മറുപടി തരണം. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണ്.
https://www.facebook.com/Malayalivartha


























