വെള്ളത്തിലൂടെ നീന്തി വന്ന അച്ഛൻ അഴിച്ചിട്ട ഡബിൾ മുണ്ടിൽ ജനിച്ച അക്ഷരങ്ങൾ ; ആലുവയിൽ ടെറസിനു മുകളിൽ വെള്ള അക്ഷരത്തിൽ ‘താങ്ക്സ്’ എന്നെഴുതിയ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ ...

പ്രളയ കെടുതിയിൽ നിന്നും കേരളം അതിജീവിക്കുമ്പോൾ ഹൃദയത്തെ തൊടുന്ന രീതിയില്‍ ഒരുപാട് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ആലുവയിൽ ടെറസിനു മുകളിൽ വെള്ള അക്ഷരത്തിൽ ‘താങ്ക്സ്’ എന്നെഴുതിയ കേരളത്തിൽനിന്നുള്ള ചിത്രം ലോകമെങ്ങും ഈ ദിവസങ്ങളിൽ തരംഗമായി. പ്രളയജലത്തിൽനിന്ന് ആളുകളെ ഹെലികോപ്റ്ററിൽ രക്ഷിച്ച നാവികസേനാംഗങ്ങൾക്കുള്ള നന്ദി എന്നനിലയിൽ ഇംഗ്ലിഷിൽ താങ്ക്സ് എന്നെഴുതിയ ആ ചിത്രം സേനയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.
നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലനാണ് വ്യത്യസ്തമായ ആ നന്ദി എഴുതിയതിന് പിന്നില്‍. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛൻ അഴിച്ചിട്ട ഡബിൾ മുണ്ടു കീറിയാണ് അക്ഷരങ്ങൾ എഴുതിയത്. ധനപാലനെയും കുടുംബത്തെയും ഹെലികോപ്റ്ററിൽ അല്ല രക്ഷിച്ചതെങ്കിലും സമീപത്തെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് ധനപാലൻ പ്രകാശിപ്പിച്ചത്..
https://www.facebook.com/Malayalivartha























