കേരളത്തിന്റെ ഉറ്റമിത്രമാണ് യു.എ.ഇ; 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് തങ്ങളുടെ ദുരിതത്തിൽ നിന്നും കരകയറാൻ യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ ഉറ്റമിത്രമാണ് യു.എ.ഇ. കേരളീയരുടെ വന്‍തോതിലുള്ള സാന്നിദ്ധ്യവുമുള്ള പ്രദേശമാണ് ഗള്‍ഫ് നാടുകള്‍. ആ നിലയ്ക്ക് യു.എ.ഇ തരുന്ന സഹായങ്ങൾ സ്വീകരിക്കുന്നതില്‍ തെറ്റില്ല. അതിന് എന്തെങ്കിലും തടസമുണ്ടെങ്കില്‍ അത് നീക്കി സഹായം സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























