പ്രളയക്കെടുതിയിൽ മുങ്ങിയ കേരളം; ഭക്ഷ്യ ധാന്യങ്ങള്‍ നൽകുമെന്ന വാഗ്ദാനവുമായി ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍; നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങുമായി ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങള്‍ ഭക്ഷ്യ ധാന്യങ്ങള്‍ നൽകുമെന്ന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
തെലങ്കാനയില്‍ നിന്നും 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു. ഛത്തീസ്ഘട്ടിന്റെ 2500 ടണ്‍ അരിയും, ആന്ധ്രയുടെ 2000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തും. കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായ ആ നല്ല മനസുകള്‍ക്ക് നന്ദിയറിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























