മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ ഷാഡോ പൊലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തോട്ടിയാമ്ബട്ടിയില്‍ പളനിയപ്പന്‍ മകന്‍ വിജയകുമാറാണ് (38)പിടിയിലായത്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്ബര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജ് എഡിറ്റ് ചെയ്‌ത് സ്വന്തം അക്കൗണ്ട് നമ്ബര്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ഡോം അന്വേഷണം നടത്തി ഇയാളുടെ തിരുച്ചിറപ്പള്ളിയിലെ ബാങ്കിലെ അക്കൗണ്ട് മരവിപ്പിച്ചു.
ഷാഡോ പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തിരുച്ചിറപ്പള്ളിയിലെ ബന്ധു വീട്ടില്‍ നിന്ന് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിറ്റിപൊലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ്‌കുമാര്‍, കന്റോണ്‍മെന്റ് എസ്.ഐമാരായ ഷാഫി, സുനില്‍കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ ഷാഡോ ടീം എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















