കൂടെയുണ്ട് പോലീസ് കൈവിടില്ല കേരളത്തെ...ഓപ്പറേഷന്‍ 'ജലരക്ഷ2'; ഓരോ കുടുംബത്തിന്റെയും പുനരധിവാസത്തിന് പൂര്‍ണ്ണ പോലീസ് പിന്തുണ

കൂടെയുണ്ട് കൈത്താങ്ങായി നമ്മുടെ പോലീസ്. 30,000 പോലീസുകാരെ ഉള്‍പ്പെടുത്തി ഓപ്പറേഷന്‍ 'ജലരക്ഷ2' എന്ന പദ്ധതി തയ്യാറാക്കി എത്തുന്നു പോലീസ്. പ്രളയത്തെതുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേക്കുള്ള മടക്കിയാത്രയ്ക്കും പോലീസ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനും ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വനിതാ പോലീസ് ഉള്‍പ്പടെയുള്ളവരെ നിയമിക്കും. പുനരുദ്ധാരണത്തിനാവശ്യമായ എല്ലാവിധ സഹായങ്ങളും കുടുംബങ്ങള്‍ക്ക് നല്‍കും.
കഴിയുന്നത്ര പോലീസുകാര്‍ ഓണക്കാലത്ത് പുനരുധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരിത ബാധിതരെ സഹായിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വീടുകള്‍ നഷ്ടമായ നിര്‍ദ്ദനകുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുകയും ചെയ്യും. മൂന്ന് കുടുംബങ്ങളുടെ പുനരധിവാസം സംസ്ഥാന പോലീസ് മേധാവി ഏറ്റെടുക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കുടുംബങ്ങള്‍ വീടുകളിലെത്തി ദൈനംദിന ജീവിതം സാധാരണ നിലയിലാകുന്നതു വരെ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഓരോ പോലീസ് ഉദ്യോഗസ്ഥരും ഒരു കുടുംബത്തിന്റെ പുനരുധിവാസം ഏറ്റെടുക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോലീസ് വകുപ്പിന്റെതായി പത്തു കോടി രൂപ സമാഹരിച്ചു നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ലോക്കല്‍ പോലീസിനു പുറമെ എ.പി ബറ്റാലിയന്‍, വനിത ബറ്റാലിയന്‍, ആര്‍.ആര്‍.എഫ്, തുട്ങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കുമെന്നും ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
https://www.facebook.com/Malayalivartha






















