അയല്‍ സംസ്ഥാനങ്ങളുടെ കരുതല്‍ കാര്യമായിത്തന്നെ... കേരളത്തിന് ഛത്തീസ്ഗഡ്, തെലങ്കാനാ, ആന്ധ്രാ സംസ്ഥാനങ്ങളുടെ കൈത്താങ്ങ്; ഭക്ഷ്യധാന്യങ്ങള്‍ എത്തിത്തുടങ്ങി

പ്രളയം വിഴുങ്ങിയ കേരളത്തിന് കൈയ്യയച്ച് സഹായവുമായി ഛത്തീസ്ഗഡ്, തെലങ്കാനാ, ആന്ധ്രാ സംസ്ഥാനങ്ങള്‍. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഛത്തീസ്ഗഡ്, തെലങ്കാനാ, ആന്ധ്രാ സംസ്ഥാനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിലേക്ക് അയച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. തെലങ്കാനയില്‍ നിന്നും 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു. ഛത്തീസ്ഗട്ടിന്റെ 2500 ടണ്‍ അരിയും ആന്ധ്രയുടെ 2000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തില്‍ എത്തും.
ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന തൊടുന്യായം അതേസമയം പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരുതലിന് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് യുഎന്‍. ഖത്തര്‍, യുഎഇ, മാലി, റഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞിരിക്കുന്നത്. ഇതോടെ യുഎഇ അനുവദിച്ച 700 കോടി രൂപയും കേരളത്തിലേക്ക് എത്തിക്കില്ലെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha






















