ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂടെ നിന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും

കേരളത്തിനായി കൈകോര്‍ത്ത് ഉദ്യോഗസ്ഥവൃന്ദം. കൊച്ചിയില്‍ ഐ എന്‍ എസ് മുംബൈ എന്ന കപ്പലിലെത്തിയ ദുരിതാശ്വാസ സാമഗ്രികള്‍ റവന്യൂ ജീവനക്കാരോടൊപ്പം ഇറക്കുന്ന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ . ജാഫര്‍ മാലിക് . ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള മൂന്ന് ഐ എ എസ് ഓഫീസര്‍മാരില്‍ ഒരാളാണ് തമിഴ്‌നാട് സ്വദേശിയായ ജാഫര്‍ മാലിക്. പെരുന്നാള്‍ ദിനമായിട്ടും ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ വൈകിട്ട് നാല് മണിയ്ക്ക് ഈ ജോലി തീരുന്നത് വരെ ജാഫര്‍ മാലിക്ക് ചുമടെടുപ്പ് തുടര്‍ന്നു.
https://www.facebook.com/Malayalivartha






















