സന്തോഷം മാത്രം സഹായം വേണ്ട...പ്രളയക്കെടുതി: സഹായം വേണ്ടെന്ന് ഇന്ത്യ അനൗപചാരികമായി അറിയിച്ചെന്ന് തായ് അംബാസഡര്‍'

പ്രതിച്ഛായയാണ് പ്രശ്‌നം സഹായം അല്ലെന്ന് കേന്ദ്രം ഒരിക്കല്‍ക്കൂടി തെളിയിച്ചു. കേന്ദ്രത്തിനെതിരെ പ്രതിഷേധ പ്രവാഹമാണ്. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌ലന്റ് വാഗ്ദാനം ചെയ്ത അന്താരാഷ്ട്ര സഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ അനൗപചാരികമായി അറിയിച്ചുവെന്ന് ഇന്ത്യയിലെ തായ്‌ലന്റ് അംബാസഡര്‍ &ിയുെ;ട്വീറ്റ് ചെയ്തു. തങ്ങളുടെ ഹൃദയങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.പ്രളയത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ച കേരളത്തെ ദുരിതത്തില്‍ നിന്ന് കര കയറ്റാന്‍ വിവിധ സംസ്ഥാനങ്ങളും ലോക രാഷ്ട്രങ്ങളും സഹായ ഹസ്തവുമായി രംഗത്തു വന്നിരുന്നു. യു.എ.ഇ 700 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ യു.എന്നും റെഡ്‌ക്രോസ്, ജാപ്പനീസ് ഏജന്‍സികള്‍ തുടങ്ങിയവയും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. ദേശീയ ദുരന്തമെന്നുപോലും പേരിടാത്ത കേരളത്തിലെ കെടുതിക്ക് അന്താരാഷ്ട്ര ഏജന്‍സിയുടെ ഇത്തരത്തിലുള്ള സഹായം തേടുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha






















