കടുത്ത അവഗണന തന്നെ... പ്രളയം: കേന്ദ്രം കേരളത്തോട് കാട്ടിയത് അവഗണനയെന്ന് മേധാ പട്കര്‍

തക്ക സമയത്ത് കേന്ദ്രം തിരിഞ്ഞുകൊത്തി. പ്രളയ ദുരന്തം സംബസിച്ച് കേന്ദ്രം കേരളത്തോട് കാട്ടിയത് അവഗണനയെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. യു എ ഇ 700 കോടി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 600 കോടി മാത്രം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മേധാ പട്കര്‍ പറഞ്ഞു. കോട്ടയത്തെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍. പ്രളയംദുരന്തമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയതാണ് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. കേരളത്തിലെ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മേധാ പട്കര്‍ അവശ്യപ്പെട്ടു. പ്രധാനമന്ത്രി അധിക ധനസഹായം നല്‍കാത്തത് രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണ്. കേരളത്തില്‍ ഇനി ഡാമുകള്‍ വേണ്ടന്ന തീരുമാനം പുന പരിശോധിക്കണമെന്നും മേധാ പട്കര്‍ പഞ്ഞു.
https://www.facebook.com/Malayalivartha






















