അത്ഭുതകരമായ രക്ഷപെടല്‍; അപകടത്തില്‍ പെട്ട് മാതാപിതാള്‍ തെറിച്ചു വീണെങ്കിലും ബൈക്ക് അഞ്ചു വയസ്സുകാരിയെയും കൊണ്ട് ഒറ്റയ്ക്ക് നീങ്ങിയത് 200 മീറ്ററോളം; ആ വീഡിയോ കാണാം

സങ്കല്‍പ്പങ്ങളേക്കാള്‍ വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സാധിക്കും എന്നു തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിലെ തുമാകുരു റോഡിലുണ്ടായ ബൈക്കപകടത്തില്‍ അഞ്ചു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടതിനെ മേല്‍ പറഞ്ഞതുമായി ബന്ധപ്പെടുത്തി മാത്രമേ വിശേഷിപ്പിക്കുവാനാകൂ.
ബൈക്ക് ഓടിച്ചിരുന്ന വ്യക്തിയും കുട്ടിയുടെ അമ്മയും റോഡില്‍ വീണപ്പോള്‍ കുട്ടിയുമായി ബൈക്ക് നീങ്ങിയത് 200 മീറ്ററോളം. തിരക്കേറിയ ദേശീയപാതയില്‍ കുട്ടിയുമായി ബൈക്ക് അതി വേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. സംഭവം നെലാമംഗല ട്രാഫിക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ മുന്നിലുളള സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആളും പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന ആളും അതിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും റോഡില്‍ വീണു. വേഗം കാരണം ബൈക്ക് വീഴാതെ മുന്നോട്ടുനീങ്ങി. അഞ്ചു വയസ്സുകാരിയെയുമായി ഏകദേശം 200 കിലോമീറ്ററുകളോളം ബൈക്ക് മുന്നോട്ട് പോയി. മുന്നിലുണ്ടായിരുന്ന ചരക്കുലോറിയുടെ സമീപത്തായി ബൈക്ക് എത്തിയെങ്കിലും ഭാഗ്യം കൊണ്ട് തട്ടിയില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടേനെ. ലോറിയില്‍ തട്ടാതെ റോഡിനു സമീപത്തെ ഭിത്തിയില്‍ തട്ടുകയും ബൈക്കിലുണ്ടായിരുന്ന കുട്ടി സമീപത്തെ പുല്‍ത്തകിടിയിലേക്ക് വീഴുകയുമായിരുന്നു.
ആളുകളെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിട്ടയച്ചു. അതേസമയം, ബൈക്ക് ഓടിച്ചിരുന്ന ആള്‍ അപകടം ഉണ്ടായതിനുപിന്നാലെ സ്ത്രീയെയും കുട്ടിയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















