പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംസ്ഥാനത്തേക്കു വന്‍തോതില്‍ സാധന കള്ളക്കടത്ത്; നികുതി വെട്ടിക്കുന്നതിനാണ് ദുരിതാശ്വാസ ക്യാംപിലേക്കെന്നു രേഖപ്പെടുത്തിയ ബാനര്‍ മുന്നില്‍ കെട്ടി സാധനക്കടത്ത്

പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംസ്ഥാനത്തേക്കു നികുതി വെട്ടിച്ചു വന്‍തോതില്‍ സാധന കള്ളക്കടത്ത്. ദുരിതാശ്വാസ ക്യാംപിലേക്കെന്നു രേഖപ്പെടുത്തിയ ബാനര്‍ മുന്നില്‍ കെട്ടിയാണു വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ജിഎസ്ടി സ്‌ക്വാഡുകള്‍ ഇത്തരം വാഹനങ്ങളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌ക്വാഡുകള്‍ നില്‍ക്കുന്ന സ്ഥലം പിന്നിട്ടു കഴിഞ്ഞാല്‍ ലോറികളില്‍ നിന്നു ചെറുവാഹനങ്ങളിലേക്കു സാധനങ്ങള്‍ മാറ്റി കടകളില്‍ എത്തിക്കുകയാണു വെട്ടിപ്പു സംഘങ്ങള്‍. ഓണക്കാല വിപണിയിലേക്കായി വന്‍ തോതില്‍ കള്ളക്കടത്തു നടക്കുന്നെന്നു സംശയിക്കുന്നതായി ജിഎസ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാധനങ്ങള്‍ മറ്റു വാഹനങ്ങളിലേക്കു മാറ്റുന്നതു കണ്ട നാട്ടുകാര്‍ ദുരിതാശ്വാസ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നുവെന്നു സംശയിച്ച് പരാതിപ്പെട്ടതോടെയാണു നികുതി വെട്ടിപ്പാണു ലക്ഷ്യമെന്നു തിരിച്ചറിഞ്ഞത്. പ്രളയ ദുരിതബാധിതര്‍ക്കുള്ള വെള്ളം എന്ന ബാനര്‍ കെട്ടി ശീതളപാനീയങ്ങളുമായി വന്ന ലോറിയും ലോറിയില്‍ നിന്നു സാധനങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മൂന്നു വാഹനവും തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം പിടിച്ചെടുത്തു. ദുരിതബാധിതര്‍ക്കു കൊണ്ടു പോകുന്ന സാധനങ്ങള്‍ നിയമവിരുദ്ധമായി മൂന്നു വാഹനങ്ങളിലേക്കു മാറ്റുന്നുവെന്നു കലക്ടര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു വാഹനങ്ങള്‍ പിടിച്ചെടുത്തത്.
മുട്ടടയില്‍ തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള ലോറിയില്‍ നിന്ന് മിനിലോറിയിലേക്കും രണ്ട് പിക്കപ്പ് വാനുകളിലേക്കുമാണു ശീതള പാനീയങ്ങള്‍ മാറ്റിയത്. ഇവ കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തെ സ്ഥാപനത്തിലേക്കു കൊണ്ടുവന്നതാണെന്ന് െ്രെഡവര്‍ മൊഴി നല്‍കി. എഡിഎം: വി.ആര്‍. വിനോദിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കലക്ടറേറ്റിലേക്ക് മാറ്റി. പിന്നീട് ജിഎസ്ടി വകുപ്പിനു കൈമാറി.
https://www.facebook.com/Malayalivartha






















