മലബാറുകാര്‍ക്ക് ആശ്വസിക്കാം...കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം

അധികം വൈകാതെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക്? അനുമതി നല്‍കിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സാങ്കേതികമായും അടിസ്ഥാന സൗകര്യത്തിലും മികച്ച നിലവാരത്തിലാണ് ഇപ്പോള്‍ വിമാനത്താവളം.
സൗദി എയര്‍ലൈന്‍സിന്റെ എ 330300, ബി 777200 ഇ ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോടു നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. റണ്‍വേ ബലപ്പെടുത്തുന്നിന്റെ ഭാഗമായാണ് മൂന്നു വര്‍ഷം മുമ്പ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിയത്. ഇതോടെ വടക്കന്‍ ജില്ലക്കാരുടെ വിദേശ യാത്രകള്‍ കൊച്ചിയിലൂടെ ആയി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി.സി ശര്‍മ്മ പറഞ്ഞു.
https://www.facebook.com/Malayalivartha






















