പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നിടത്ത് നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.
അഭിഭാഷകരടങ്ങിയ സംഘം സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നത്തിലാണ് ചീഫ് ജസ്റ്റിസും പങ്കെടുത്തത്. ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പുതപ്പും ബിസ്‌കറ്റുംമടങ്ങിയ നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്യം കേരളത്തിനൊപ്പമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ തുടങ്ങി നിരവധിപ്പേര്‍ സഹായങ്ങളുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha






















