ബോട്ട് ജെട്ടികളെല്ലാം മുങ്ങി...വെള്ളമിറങ്ങുന്നതോടെ ജല ഗതാഗതം പുനസ്ഥാപിക്കുമെന്ന് ജലഗാതഗത വകുപ്പ്

വെള്ളപ്പൊക്കത്തില്‍ ബോട്ട് ജെട്ടികളെല്ലാം മുങ്ങിപ്പോയതോടെ ബോട്ടുകളൊന്നും ഓടാത്ത സ്ഥിതിയാണുള്ളത്. വെള്ളമുയര്‍ന്നതിനാലും ശക്തമായ അടിയൊഴുക്ക് ഉള്ളതിനാലും ബോട്ടുകള്‍ ഓടിക്കാനാവില്ലെന്നും അവര്‍ പറയുന്നു.ഏറെയാത്രക്കാരുണ്ടായിരുന്ന കുട്ടനാട് ഇപ്പോള്‍ യാത്രക്കാരുടെ എണ്ണവും ശുഷ്‌കമാണ്.
മഴക്കെടുതിക്ക് ശേഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരെ വകുപ്പ് ചികില്‍സയും ഒരുക്കിയിട്ടുണ്ട്. അകിടുവീക്കം, കുളമ്പുരോഗം, കുരലടപ്പന്‍, ടെറ്റനസ്, ആട് വസന്ത, എന്ററോടോക്‌സിമിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയക്ക് സാധ്യതയുണ്ട്. അകിടുവീക്കം മാരകമായ രോഗമാണ്. രോഗത്തിന്റെ ലക്ഷണങ്ങള്‍ അകിടിനും പാലിനും വരുന്ന മാറ്റം, അകിടില്‍ തടിപ്പ്, കല്ലിപ്പ്, ചുടും നിറമാറ്റവും, ഉല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ്, പാലിന്റെ നിറത്തിലും കട്ടിയിലും ഉള്ള മാറ്റം, തിളപ്പിക്കുമ്പോള്‍ പിരിഞ്ഞുപോകല്‍ എന്നിവയാണ്. ലക്ഷണം പ്രകടിപ്പിച്ചാല്‍ ഒട്ടും താമസിയാതെ ഡോക്ടറുടെ സേവനം തേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കുട്ടനാടിന്റെ അടുത്ത ദൗത്യം എന്ന നിലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടല്‍ ആരംഭിച്ചു. ഉടമകള്‍ വീട് വീട്ടപ്പോള്‍ അനാഥരായ കാലികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും സംരക്ഷണവുമായി മൃഗസംരക്ഷണ വകുപ്പിന്റെ 10 സംഘങ്ങള്‍ കര്‍മനിരതരാണ്. കുട്ടനാട് താലൂക്കിലെ വൈശ്യംഭാഗം ചതുര്‍ഥ്യാകരി, ചെമ്പുപുറം, കൈനകരി, ചേറ്റുപുറം, പുളിങ്കുന്ന്, മങ്കൊമ്പ്, തകഴി, ചെക്കിടിനാട് എന്നിവിടങ്ങളിലുള്ള 556 കന്നുകാലികള്‍ക്ക് ആവശ്യമായ തീറ്റയും 52 കന്നുകാലികള്‍ക്ക് ചികിത്സയും നല്‍കി.
https://www.facebook.com/Malayalivartha






















