കുട്ടനാട് ഇപ്പോഴും വെള്ളത്തിൽ തന്നെ... മഴ മാറിയിട്ടും ഉള്‍പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയില്‍; വെള്ളം ഇറങ്ങിയാലുടന്‍ ചെങ്ങന്നൂരില്‍ നടത്തുന്നതു പോലെ നാവിക സേനയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട പരിശോധന നടത്തും

കുട്ടനാട് ഇപ്പോഴും വെള്ളത്തിൽ തന്നെ. മഴ മാറിയിട്ടും ഉള്‍പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയില്‍. ചമ്പക്കുളം, രാമങ്കരി, പുളിങ്കുന്ന്, കാവാലം മേഖലകളിലെ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ മാറി നിന്നിട്ടും ഇവിടങ്ങളിലെ വെള്ളമിറങ്ങിയിട്ടില്ല. ഒന്നോ രണ്ടോ സെന്റീമീറ്റര്‍ വെള്ളം കുറവുണ്ടെങ്കിലും വെള്ളക്കെട്ട് ശമനമില്ലാതെ തുടരുന്നു.
കഴിഞ്ഞ ദിവസം കന്നുകാലികളെക്കൂടി കരയിലെത്തിച്ചതോടെ കുട്ടനാട് ഒഴിപ്പിക്കല്‍ പൂര്‍ണമായിരുന്നു. വെള്ളം ഇറങ്ങിയാലുടന്‍ ചെങ്ങന്നൂരില്‍ നടത്തുന്നതു പോലെ നാവിക സേനയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട പരിശോധന നടത്തും.
ദുരിതാശ്വാസ ക്യാമ്ബുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ കണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വെള്ളമിറങ്ങിയ വീടുകള്‍ വൃത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണന. ക്യാമ്ബുകളില്‍ നിന്ന് വീട്ടുകളിലേയ്ക്ക് പോകുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ഓണക്കിറ്റ് സമ്മാനമായി നല്‍കും. ജില്ലയിലെ 699 ദുരിതാശ്വാസ ക്യാമ്ബുകളിലായി 83 593 കുടുംബങ്ങളിലെ 3,086,28 പേരാണുള്ളത്.
https://www.facebook.com/Malayalivartha






















