Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഓണം കഴിയുന്നതോടെ മന്ത്രി കെ. രാജുവിന്റെ കാര്യത്തില്‍ തീരുമാനമാകും; 28 ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചേരാനിരിക്കെ പാര്‍ട്ടിയില്‍ നിന്നും രാജി ആവശ്യം ഉയരുന്നതിനു മുമ്പ് രാജിവയ്ക്കാനാണ് രാജുവിന് ലഭിച്ച ഉപദേശം; രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കാനം 

23 AUGUST 2018 09:12 AM IST
മലയാളി വാര്‍ത്ത

ഓണം കഴിഞ്ഞാലുടന്‍ മന്ത്രി കെ.രാജു രാജിവച്ചേക്കും. 28 ന് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചേരാനിരിക്കെ പാര്‍ട്ടിയില്‍ നിന്നും രാജി ആവശ്യം ഉയരുന്നതിനു മുമ്പ് രാജിവയ്ക്കാനാണ് രാജുവിന് ലഭിച്ച ഉപദേശം.

മന്ത്രിയുടെ നിലപാട് തീര്‍ത്തും അനുചിതമെന്ന് വിശേഷിപ്പിച്ച കാനം രാജേന്ദ്രന്‍ തന്നെയാണ് മന്ത്രി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് കരുതുന്നത്. കാനവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനത്തിന്റെ സ്വരം കടുപ്പിക്കാന്‍ അവസരം നല്‍കരുതെന്നാണ് രാജുവിന് ലഭിച്ച ഉപദേശം. കാരണം കാനത്തിന്റെ സ്വരം കടുത്താല്‍ അദ്ദേഹം രാജി ആവശ്യപ്പെടും.

രാജുവിന്റെ രാജിക്കായി പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. കാനത്തിന്റെ നിലപാട് പരസ്യ ശാസനയാണെന്ന് കരുതുന്നവര്‍ ഉണ്ട്. എക്‌സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും ചേര്‍ന്ന് തീരുമാനമെടുക്കട്ടെ എന്നാണ് കാനത്തിന്റെ ഒടുവിലത്തെ നിലപാട്. രാജുവിന് ഒപ്പം നിന്ന പല നേതാക്കളും ഇപ്പോള്‍ സ്വയംരക്ഷാര്‍ത്ഥം കാലുമാറിയിരിക്കുകയാണ്. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് താന്‍ ജര്‍മ്മനിയില്‍ പോയതെന്ന മന്ത്രിയുടെ പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതു വരെ മന്ത്രിയെ വ്യക്തിപരമായി ചോദ്യം ചെയ്യാതിരുന്ന മുഖ്യമന്ത്രിയില്‍ പോലും രാജുവിന്റെ പ്രതികരണം നീരസമുണ്ടാക്കിയെന്നാണ് കേള്‍ക്കുന്നത്.

രാജു രാജി വയ്ക്കുകയാണെങ്കില്‍ മുല്ലക്കര രത്‌നാകരനോ സി.ദിവാകരനോ ബിജിമോളോ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. ഇതില്‍ ദിവാകരനോട് കാനത്തിന് യോജിപ്പില്ല. ദിവാകരനെ ഏതെങ്കിലും ഒരു പ്രത്യേക പദവിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന അഭിപ്രായമാണ് കാനത്തിന് ഉള്ളത്. മുല്ലക്കരക്കോ ബിജിമോള്‍ക്കോ സാധ്യതയുണ്ട്.

സി പി ഐ യില്‍ നിന്നു തന്നെ ഇത്തരമൊരു സംഭവമുണ്ടായതില്‍ കാനത്തിന് വിഷമമുണ്ട്. സിപിഐ എക്കാലവും ആദര്‍ശങ്ങളില്‍ സി പി എമ്മിന് മേലെയാണ് നിന്നിട്ടുള്ളത്, അതിലാണ് ഇടിവു വന്നത്. ഇത്തരമൊരു ഇടിവ് പാര്‍ട്ടിക്ക് വന്നതില്‍ പിണറായിക്ക് വ്യക്തിപരമായ സന്തോഷമുണ്ട്. രാജുവിന്റെ കാര്യത്തില്‍ പിണറായി ഇടപെടില്ല. സി പി എമ്മും ഇടപെടില്ല. സി പി ഐ യുടെ തലയില്‍ സകല പാപദോഷവും കെട്ടി വയ്ക്കാനാണ് ശ്രമം.

അതേ സമയം മന്ത്രി രാജുവിനെ ജര്‍മ്മനിയില്‍ അയച്ച് വിവാദമാക്കിയത് അദ്ദേഹത്തിന്റെ സ്റ്റാഫില്‍ തന്നെയുള്ള ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണെന്ന് കേള്‍ക്കുന്നു. യാത്രകളില്‍ തത്പരനായ ഉദ്യോഗസ്ഥന്‍ രാജുവിനെ ജര്‍മ്മനിയിലേക്ക് അയച്ചു എന്നാണ് സംസാരം. ജര്‍മ്മനിയില്‍ പോയപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നത്രേ. വിവാദമുണ്ടായപ്പോള്‍ ഉദ്യോഗസ്ഥന്‍ രംഗത്ത് നിന്നും നിഷ്‌ക്രമിച്ചു.

അതിനിടെ തനിക്ക് വനം വകുപ്പിന്റെ ചുമതല നല്‍കിയിരുന്നുവെന്ന മന്ത്രി രാജുവിന്റെ പ്രസ്താവന മന്ത്രി തിലോത്തമന്‍ നിഷേധിച്ചു. തനിക്ക് ഒരു ചുമതലയും നല്‍കിയിട്ടില്ലെന്നാണ് തിലോത്തമന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends