ചെറിയ രാജ്യങ്ങളുടെ വലിയ സംഭാവന കണ്ട് മലയാളികളുടെ കണ്ണ് തള്ളി

കേന്ദ്ര സര്‍ക്കാര്‍ 600 കോടി നല്‍കിയപ്പോള്‍ 700 കോടി നല്‍കാമെന്ന ഞെട്ടിപ്പുമായി യുഎഇ എത്തിയപ്പോള്‍ മലയാളികള്‍ ഒരുപാട് പ്രതീക്ഷിച്ചു. കേരളത്തെ പഴയനിലയില്‍ കൊണ്ടുവരാന്‍ ഈ രാജ്യങ്ങളുടെ സഹായം ഉപകരിച്ചേനെ. പക്ഷെ ഇന്ത്യ തുടരുന്ന നയം അതിന് തടസമാണ്. എന്നാല്‍ ആ നയം ഈ സാഹചര്യത്തില്‍ തിരുത്തണമെന്നാണ് കേരളത്തിന്റെ അഭ്യര്‍ത്ഥന.
കേരളത്തിനായി യു.എ.ഇ, ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തില്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിരസിക്കുകയാണ് കേന്ദ്രം. വിദേശസഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശസഹായം വേണ്ടെന്ന അറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളപ്പൊക്കത്തില്‍ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. എന്നാല്‍, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നല്‍കാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പ്രവാസികള്‍, ഇന്ത്യന്‍ വംശജര്‍, വിദേശ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനാവുക.
https://www.facebook.com/Malayalivartha






















