കന്യാസ്ത്രീകള്‍ക്ക് കയ്യില്‍ മൈലാഞ്ചി ഇട്ടുകൊടുത്ത് മുസ്ലീം സഹോദരികൾ; ഇതിലും മനോഹരമായ ഒരു ഈദ് ദിനം കേരളം കണ്ടിട്ടുണ്ടാവില്ല!!

മഹാപ്രളയത്തിന് പോലും കേരളത്തെ തകർക്കാൻ കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസക്യാമ്പിലെ ചില കാഴ്ചകൾ. കേരളം ഇതുവരെ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. ബലി പെരുന്നാളിന്‍റെ സായാഹ്നത്തില്‍ കന്യാസ്ത്രീകള്‍ക്ക് കയ്യില്‍ മൈലാഞ്ചി ഇട്ടുകൊടുക്കുന്ന മുസ്ലീംസഹോദരികളെ നിങ്ങള്‍ക്ക് വേറേ എവിടാണ് കാണാന്‍ കഴിയുക.
വിവിധ മതവിശ്വാസികള്‍ ഒന്നു ചേര്‍ന്നാണ് പെരുന്നാള്‍ ദിനം ഈ സൗഹൃദ സമ്പന്നമാക്കിയത്. ഇവിടത്തെ മനസുകളിലെങ്കിലും ദുരിതമില്ല. ആശ്വാസം മാത്രം. കേരളത്തിന്‍റെ മണ്ണില്‍ വര്‍ഗീയവിഷം അത്രവേഗം കലര്‍ത്താന്‍ കഴിയാത്തതിനും കാരണം എന്തെന്ന് ഈ ചിത്രങ്ങള്‍ കാണിച്ചു തരും. അഫ്സല്‍ അമീര്‍ ആണ് ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കു വച്ചത്.
https://www.facebook.com/Malayalivartha






















