മഴവെള്ളത്തിനൊപ്പം മലയാളികളുടെ സങ്കുചിത ചിന്തകളും ഒഴുകിപ്പോയെന്ന് പറഞ്ഞവർ ഏറെ ; മഴവെള്ളം ഇറങ്ങിയതോടെ രാഷ്ട്രീയ പാർട്ടികളും തലപൊക്കിത്തുടങ്ങി ; പല ഭാഗത്തും രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നു

കേരളം സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുന്നതേ ഉള്ളു. മഴവെള്ളം ഇറങ്ങിയതോടെ രാഷ്ട്രീയ പാർട്ടികളും തലപൊക്കിത്തുടങ്ങി. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി എല്ലാ പാർട്ടികളും സജീവമായി രംഗത്ത് ഉണ്ട്. മലവെള്ളപ്പാച്ചിലിൽ നാം കണ്ടത് രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിന്ന പാർട്ടി പ്രവർത്തകരെ ആണ്. അവിടെ അവർക്ക് കോടിയുടെ നിറമോ ചിഹ്നമോ പ്രത്യയശാസ്ത്രമോ ഒന്നുംതന്നെ പ്രശ്നമല്ലായിരുന്നു. ജീവൻ അപകടത്തിൽ ആയവരെ സഹായിക്കാണായൊയി എല്ലാവരും ഒരുമിച്ച് നിന്നു. മലവെള്ളത്തിനൊപ്പം മലയാളികളുടെ സങ്കുചിത ചിന്തകളും ഒഴുകിപ്പോയെന്ന് പറഞ്ഞവർ ഏറെയാണ്.
എന്നാൽ വെള്ളം ഇറങ്ങിയതോടെ എല്ലാം മാറി. രാഷ്ട്രീയ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് വാദപ്രതിവാദങ്ങളുമായി ഇടതുപക്ഷവും വലതുപക്ഷവും സജീവമായി രംഗത്ത് ഉണ്ട്. പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വ്യാപക വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സർക്കാർ ഇതിനെ പുച്ഛിച്ച് തള്ളുന്നു. ഇക്കാര്യത്തിൽ ബിജെപിയും മോശമല്ല. ചെങ്ങനൂരിലാണ് ഇത് ഏറ്റവും കൂടുതൽ ബാധകമായത്. ചെങ്ങന്നൂരിൽ ആയിരങ്ങൾ മുങ്ങിമരിക്കുമെന്ന സജിചെറിയാന്റെ വെല്ലുവിളി ദേശത്തെ ആകെ പിടിച്ചുലച്ചിരുന്നു. ഞങ്ങളെ രക്ഷിക്കൂ എന്നായിരുന്നു സജി ചെറിയാൻ നിലവിളിച്ചത്. തുടർന്നുള്ള ദിവസം തന്നെ സഹായിക്കാനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വേണ്ടി പുറത്ത് നിന്ന് നിരവധി പട്ടാളക്കാരും സന്നദ്ധ പ്രവർത്തകരും ചെങ്ങനൂരിലേക്ക് ഒഴുകി എത്തിയിരുന്നു.
മൽസ്യത്തൊഴിലാളികൾ കൂടുതലായും പ്രവർത്തനം നടത്തിയതും ചെങ്ങന്നൂരിൽ തന്നെ. ഭക്ഷണ സാധനങ്ങളുമായി നിരവധി പേരാണ് ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തത്. അപ്പോഴൊന്നും ഇല്ലാത്ത രാഷ്ട്രീയമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രക്ഷപെടുത്തിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അതിനിടെ സഹായങ്ങളുമായി വരുന്നവരെ വിരട്ടി അവരുടെ കൈകളിൽ ഉള്ളത് അടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ വേറൊരുവഴിക്ക് നടക്കുന്നുണ്ട്. ഇത്ചെങ്ങന്നൂരിലേതുമാത്രമായ കാര്യമല്ല. വെള്ളമിറങ്ങിത്തുടങ്ങിയതോടെ കേരളത്തിന്റെ പല ഭാഗത്തും രാഷ്ട്രീയ തർക്കങ്ങൾ മുറുകുകയാണ്.
https://www.facebook.com/Malayalivartha






















