ട്രോളുകളും തെറി വിളിയുമായി മലയാളികൾ പ്രധാനമന്ത്രിയെ നന്നായി പൊതിഞ്ഞു ; മോദിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ പൊങ്കാല

മോദിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ കമന്റുകളുടെ പ്രവാഹം. യുഎഇ അനുവദിച്ച എഴുനൂറുകോടി സ്വീകരിക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെയാണ് മലയാളികൾ കൂട്ടത്തോടെ പൊങ്കാലയിട്ടത്. കേന്ദ്രത്തിന്റെ ഈ നിലപാട്തന്നെ ഇപ്പോൾ വിമർശനത്തിന് വഴി വച്ചിരിക്കുകയാണ്. ഇതിൽ വസ്തുത പരമായ തെറ്റുകൾ ഉണ്ടെന്നും കേരളത്തിന് സാമ്പത്തിക സഹായം സ്വീകരിക്കാമെന്നുമാണ് പുതിയ കണ്ടെത്തലുകൾ.
സാമ്പത്തിക സഹായത്തിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഫേസ്ബുക്കിലും ട്വിറ്റെർ അകൗണ്ടിലും നിരവധി കമന്റുകൾ എത്തി. ട്രോളുകളും തെറി വിളിയുമായി മലയാളികൾ പ്രധാനമന്ത്രിയെ നന്നായി പൊതിഞ്ഞു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















