പ്രളയബാധിതര്‍ക്കായി ഡല്‍ഹിയില്‍ നിന്നെത്തിച്ച 40 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി പുറത്തിറക്കി, ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍ ഇവ സൗജന്യമായി ലോഡ് ചെയ്തു

ഡല്‍ഹിയില്‍ നിന്നും നാവികസേന വിമാനത്താവളത്തില്‍ (ഐ.എന്‍.എസ് ഗരുഡ്) കൊണ്ടുവന്ന 40 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാലിന്റെ ഇടപെടലോടെ സൗജന്യമായി പുറത്തിറക്കി. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ തൊഴിലാളികളാണ് ഭക്ഷ്യധാന്യങ്ങള്‍ പുറത്തിറക്കിയത്. ഡല്‍ഹിയില്‍ നിന്നും എത്തിച്ച ധാന്യങ്ങള്‍ പുറത്തിറക്കുന്നതിന് ആവശ്യമായ ട്രെയിലറുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ സോഷ്യല്‍ ജസ്റ്റീസ്ഡയറക്ടര്‍ ജഹ്ഫര്‍ മാലിക് ഐ.എ.എസ് അടിയന്തരമായി വിഷയത്തിലിടപെടണമെന്ന് റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറെ അറിയിക്കുകയായിരുന്നു. കെ.ശ്രീലാല്‍ ട്രക്ക് യൂണിയന്‍ ഭാരവാഹികളോട് ട്രക്കുകള്‍ വിട്ട് നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അഞ്ച് ജില്ലകള്‍ക്കായി ആറ് ട്രെയിലറുകള്‍ വിട്ടുനല്‍കുകയും ചെയ്തു.
തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ബാങ്ക് അക്കൗണ്ടില്‍
പൂട്ടിക്കിടക്കുന്ന കമ്പനികള്‍, കയര്‍ സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് എക്‌സ്‌ഗ്രേഷ്യ വിതരണം ചെയ്യുന്നതിനായി ജില്ലാ ലേബര്‍ ഓഫീസില്‍ സമര്‍പ്പിച്ച ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2018 വര്‍ഷത്തെ എക്‌സ്‌ഗ്രേഷ്യ ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുമെന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാളിതുവരെ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അര്‍ഹരായ തൊഴിലാളികള്‍ക്ക് ധനസഹായം കാക്കനാട് സിവില്‍സ്‌റ്റേഷനിലുള്ള എറണാകുളം ജില്ലാ ലേബര്‍ ഓഫിസില്‍ വച്ച് 30.08.2018, 31.08.2018 എന്നീ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.00 വരെ വിതരണം ചെയ്യും. തൊഴിലാളികള്‍ തങ്ങളുടെ കമ്പനി നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി അന്നേ ദിവസം ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2423110 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha






















