യാത്രയെ ന്യായീകരിക്കുന്നില്ല ; കേരളത്തില്‍ ഉണ്ടാകാതിരുന്നത് അനൗചിത്യം തന്നെയാണ് ; പ്രളയം രൂക്ഷമായ സന്ദര്‍ഭത്തില്‍ വിദേശ സന്ദര്‍ശനത്തിന് പോയതില്‍ ഖേദപ്രകടനവുമായി മന്ത്രി കെ രാജു

പ്രളയം രൂക്ഷമായ സന്ദര്‍ഭത്തില്‍ വിദേശ സന്ദര്‍ശനത്തിന് പോയതില്‍ ഖേദപ്രകടനവുമായി മന്ത്രി കെ രാജു. സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമായപ്പോള്‍ കേരളത്തില്‍ ഉണ്ടാകാതിരുന്നത് അനൗചിത്യം തന്നെയാണ്. ജനങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ അതീവ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം ഇത്ര രൂക്ഷമാകുമെന്ന് കരുതിയില്ല. ആ സമയത്ത് താന്‍ ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. ടിക്കറ്റ് കിട്ടാന്‍ വൈകിയതാണ് തിരികെ മടങ്ങാന്‍ തടസമായതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന കേന്ദ്ര അനുമതികള്‍ തേടിയ ശേഷമായിരുന്നു യാത്രയ്ക്കു തയാറെടുത്തത്. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയെയും അറിയിച്ചിരുന്നു. 16ന് യാത്ര പോകുമ്ബോള്‍ പ്രളയം ഇത്ര രൂക്ഷമായിരുന്നില്ല. അത് മുന്‍കൂട്ടി കണ്ടില്ലെന്നും സംഭവിച്ചത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.
യാത്ര വെട്ടിച്ചുരുക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ തിരിച്ചു പോരാനുള്ള ശ്രമം നടത്തിയെങ്കിലും ടിക്കറ്റ് കിട്ടാന്‍ വൈകിയത് തടസമായി. രാജി വെയ്ക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല എന്നാണ് താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ചുമതല കൈമാറിയത് തല്‍കാലത്തേക്ക് മാത്രമാണെന്നും അതൊരു വര്‍ക്കിംഗ് അറേഞ്ച് മാത്രമായിരുന്നു എന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















