Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അൽപം ശ്രദ്ധിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ തടയാം; പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധം.....

24 AUGUST 2018 10:23 AM IST
മലയാളി വാര്‍ത്ത

പ്രളയ ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിച്ചാല്‍ പല ജലജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാമെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടിവെള്ളം. ശുദ്ധമായ വെള്ളം കുടിച്ചില്ലെങ്കില്‍ മാരകമായ പല അസുഖങ്ങള്‍ക്കും കാരണമാകും. പ്രളയബാധിത പ്രദേശത്തിന്റെ വ്യാപ്തി വലുതായതിനാല്‍ എല്ലാ സ്ഥലങ്ങളിലും ശുദ്ധജലമെത്തിക്കുക പ്രായോഗികവുമല്ല. അതിനാല്‍ തങ്ങളുടെ പ്രദേശത്ത് ലഭിക്കുന്ന വെള്ളം ശുദ്ധജലമാക്കുക എന്നതാണ് പ്രധാനം. കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്. തെളിഞ്ഞ വെള്ളം തിളപ്പിച്ചതിനു ശേഷമോ ക്ലോറിനേറ്റ് ചെയ്ത ശേഷമോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. അമിതമായ അളവില്‍ ക്ലോറിന്‍ ലായനി ചേര്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതിനാല്‍ ശ്രദ്ധിക്കുക.

പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാക്കിയ ലളിതമായ മാര്‍ഗങ്ങള്‍.

കിണര്‍/ടാങ്ക് ക്ലോറിനേഷന്‍ ചെയ്യേണ്ടുന്നവിധം (സൂപ്പര്‍ ക്ലോറിനേഷന്‍)

ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വെക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

ശേഖരിച്ച് വച്ച വെള്ളം ശുദ്ധമാക്കുന്ന വിധം

ആദ്യമായി 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി ഉണ്ടാക്കുകയാണ് വേണ്ടത്.

പതിനഞ്ച് ഗ്രാം പുതിയ ബ്ലീച്ചിംഗ് പൗഡര്‍ അര ഗ്ലാസ് (100 മില്ലിലിറ്റര്‍) വെള്ളത്തില്‍ കലര്‍ത്തി 15 മുതല്‍ 20 മിനിറ്റ് നേരം അനക്കാതെ വയ്ക്കണം. ഇതില്‍ നിന്നും തെളിഞ്ഞ് വരുന്ന വെള്ളം ക്ലോറിന്‍ ലായിനിയായി ഉപയോഗിക്കാവുന്നതാണ്.

കുടിവെള്ളം അണുവിമുക്തമാക്കാന്‍ 1 ലിറ്റര്‍ വെള്ളത്തിന് 8 തുള്ളി (0.5 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിച്ചു അണുവിമുക്തമാക്കാം. 20 ലിറ്റര്‍ വെള്ളത്തിന് രണ്ട് ടീസ്പൂണ്‍ (10 മില്ലിലിറ്റര്‍) ക്ലോറിന്‍ ലായനി ഉപയോഗിക്കാവുന്നതാണ്.

ക്ലോറിന്‍ ഗുളിക ലഭ്യമാണെങ്കില്‍ ഇരുപത് ലിറ്റര്‍ (ഏകദേശം ഒരു കുടം) വെള്ളത്തിന് ഒരു ക്ലോറിന്‍ ഗുളികയും (500 മില്ലിഗ്രാം) ഉപയോഗിക്കാം. ക്ലോറിന്‍ ലായനി ഉപയോഗിച്ച് ഒരു മണിക്കുറിനുശേഷം മാത്രമേ ഈ വെള്ളം കുടിക്കാവൂ.

പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍

ഇങ്ങനെയുണ്ടാക്കിയ 5 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായിനി നാലിരട്ടി വെള്ളം ചേര്‍ത്താല്‍ 1 ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി ലഭിക്കും. ഇത് പാത്രങ്ങളും പ്രതലങ്ങളും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ തയാറാക്കുന്ന ക്ലോറിന്‍ ലായിനിയുടെ വീര്യം സമയം കഴിയുന്നതനുസരിച്ച് കുറഞ്ഞുവരും. അതു കൊണ്ടുതന്നെ ഓരോ ദിവസവും പുതുതായി ലായിനി തയ്യാറാക്കേണ്ടതാണ്. അതേസമയം അണുവിമുക്തമാക്കിയ പാത്രങ്ങളില്‍ കൂടുതല്‍ നേരം ഇത് സൂക്ഷിക്കാവുന്നതാണ്.

തിളപ്പിക്കുന്നതിനോ ക്ലോറിനേറ്റ് ചെയ്യുന്നതിനോ തെളിഞ്ഞ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിലോ പൈപ്പ് ലൈനിലോ തെളിഞ്ഞവെള്ളം ലഭ്യമാണോ എന്ന് പരിശോധിക്കുക

തെളിഞ്ഞ വെള്ളം ലഭ്യമല്ലെങ്കില്‍ ഉണ്ടാക്കുന്ന വിധം

കലക്കവെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അരിപ്പ ഉപയോഗിച്ചു അരിച്ചെടുക്കേണ്ടതാണ്

തെളിഞ്ഞ വെള്ളം ലഭിക്കാന്‍ അരിപ്പ ഉണ്ടാക്കുന്നവിധം

ഒരു പ്ലാസ്റ്റിക്/കുപ്പി/ക്യാന്‍/മണ്‍കുടം തുടങ്ങിയ ചുവടു മുറിക്കാന്‍ പറ്റുന്ന ഏതെങ്കിലും പാത്രത്തിന്റെ ചുവട് മുറിച്ചുമാറ്റി വായ് വട്ടം ഇഴയകലമുള്ള തുണികൊണ്ട് മൂടിക്കെട്ടുക. ഈ കുപ്പിയിലേക്ക് മുന്നിലൊരുഭാഗം കരിക്കട്ട (ചിരട്ട കരിച്ച് ഉപയോഗിക്കാമെങ്കില്‍ നല്ലത്), മൂന്നിലൊരുഭാഗം വൃത്തിയുള്ള മണല്‍, മൂന്നിലൊരു ഭാഗം വലിയ കല്ലുകള്‍ (ചരല്‍) എന്നിവ നിറയ്ക്കുക. ഈ അരിപ്പയിലേക്ക് ഒഴിക്കുന്ന കലക്കവെള്ളവും താരതമ്യേന തെളിഞ്ഞ വെള്ളമായി മാറും.

കുപ്പിക്കുപകരം കുടങ്ങള്‍ പോലെയുള്ള പാത്രങ്ങളും ഉപയോഗിക്കാം മണല്‍, കരിക്കട്ട തുടങ്ങിയവ ലഭ്യമല്ലെങ്കില്‍ ഉണങ്ങിയ ചകിരി പുല്ല്, പല വലുപ്പത്തിലുള്ള കല്ലുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷമോ ക്ലോറിനേറ്റ് ചെയ്തശേഷമോ മാത്രമേ ഉപയോഗിക്കാവു.

മഴവെള്ളം ലഭ്യമാണെങ്കില്‍

മഴവെള്ളം ശേഖരിച്ച് അരിച്ചതിനു ശേഷം തിളപ്പിച്ചോ ക്ലോറിനേറ്റ് ചെയ്‌തോ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു വലിയ തുണിയുടെ (മുണ്ട് അല്ലെങ്കില്‍ സാരി) 4 വശങ്ങളും 4 മരങ്ങളിലോ കമ്പുകളിലോ കെട്ടിയശേഷം കഴുകി വൃത്തിയാക്കിയ ഒരു കല്ല് ഉപയോഗിച്ച് നടുഭാഗം താഴ്ത്തി മഴവെള്ള സംഭരണിയായി ഉപയോഗിക്കാം.

അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം തിളപ്പിക്കുക എന്നതാണ്. അടിയ്ക്കടി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിസര്‍ജ്യ വസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കുകയും വേണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends