Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കൊല്ലേണ്ടിയിരുന്നില്ല...വേലുപ്പിള്ള പ്രഭാകരനെ കൊല്ലരുതായിരുന്നു; ശ്രീലങ്കന്‍ സൈന്യം അദ്ദേഹത്തെ കൊന്നതില്‍ താനും പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ല: രാഹുല്‍ ഗാന്ധി

24 AUGUST 2018 10:07 AM IST
മലയാളി വാര്‍ത്ത

കൊലപാതകങ്ങള്‍ എന്നെ സന്തോഷിപ്പിക്കില്ല. തങ്ങളുടെ അച്ഛനായ രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഉത്തരവിട്ട എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഭാകരനെതിരായ ആക്രമണത്തില്‍ അയാളുടെ മക്കളും ഇരയായതായും അവരില്‍ താന്‍ തന്നെ കണ്ടെന്നും രാഹുല്‍ പറഞ്ഞു. ജര്‍മന്‍സന്ദര്‍ശനത്തിനിടെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ മുത്തശ്ശിയും (ഇന്ദിരാഗാന്ധി) അച്ഛനും (രാജീവ് ഗാന്ധി) കൊല്ലപ്പെടുകയായിരുന്നു. എന്റെ അനുഭവസമ്പത്തില്‍നിന്നാണ് പറയുന്നത്. അക്രമത്തിനുശേഷം നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുക ക്ഷമിക്കുന്നതിലൂടെ മാത്രമാണ്. അങ്ങനെ ക്ഷമിക്കണമെങ്കില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും മനസ്സിലാക്കണം' രാഹുല്‍ പറഞ്ഞു. 2009ലാണ് ശ്രീലങ്കന്‍ സൈന്യം പ്രഭാകരനെ വെടിവെച്ചുകൊന്നത്.

വിവാദമായി ഐഎസ് പരാമര്‍ശം

ചടങ്ങില്‍ രാഹുല്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐ.എസ്.) പരാമര്‍ശിച്ചത് വിവാദത്തിനിടയാക്കി. ജനങ്ങളെ വികസനപ്രക്രിയകളില്‍നിന്ന് മാറ്റിനിര്‍ത്തിയതിന്റെ ഫലമാണ് ഐ.എസ്. അടക്കമുള്ള സായുധസംഘങ്ങള്‍ രൂപവത്കരിക്കപ്പെട്ടതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

'2003ല്‍ യു.എസ്. ഇറാഖിനെ ആക്രമിച്ചു. അതിനുശേഷം ഇറാഖില്‍ ഒരുനിയമം വന്നു. ഒരു പ്രത്യേക ഗോത്രവിഭാഗത്തെ സര്‍ക്കാര്‍ ജോലികളില്‍നിന്നും സൈന്യത്തില്‍ ചേരുന്നതില്‍നിന്നും വിലക്കുന്ന നിയമമായിരുന്നു അത്. അതേത്തുടര്‍ന്ന് ഒട്ടേറെയാളുകള്‍ സായുധസംഘങ്ങളില്‍ ചേര്‍ന്ന് യു.എസിനെതിരേ പോരാടി. തുടര്‍ന്ന് ഇത്തരം സംഘങ്ങള്‍ സിറിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു. അങ്ങനെ ഐ.എസുണ്ടായി' രാഹുല്‍ പറഞ്ഞു. മോദി 21ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ക്കൊരു വീക്ഷണം നല്‍കിയില്ലെങ്കില്‍ മറ്റാരെങ്കിലും നല്‍കുമെന്നും ഇതിന്റെ ചുവടുപിടിച്ച് രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, ഇതിനെതിരേ ബി.ജെ.പി. രംഗത്തെത്തി. രാഹുല്‍ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്നും നുണ പറയുന്നുവെന്നും ബി.ജെ.പി. വക്താവ് സാംപിത് പത്ര ആരോപിച്ചു. രാഹുല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ടുനിരോധനവും

രാജ്യത്തുനടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണം തൊഴിലില്ലായ്മയും നോട്ടുനിരോധനവും ജി.എസ്.ടി.യുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വികസനപ്രക്രിയയില്‍നിന്ന് കേന്ദ്രം ഗോത്രവര്‍ഗക്കാരെയും ദളിതരെയും ന്യൂനപക്ഷത്തെയും തഴഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'തൊഴിലില്ലായ്മ, ചെറുകിടവ്യവസായങ്ങള്‍ നശിച്ചത്, നോട്ടുനിരോധനം, ജി.എസ്.ടി. നടപ്പാക്കിയ രീതി തുടങ്ങിയ കാര്യങ്ങളിലെ രോഷമാണ് രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണം' രാഹുല്‍ ആരോപിച്ചു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends