കിടന്നുറങ്ങല്‍ ചാലഞ്ച് ഏറ്റെടുക്കാൻ നിൽക്കാതെ ചൂലും തൂമ്പയുമെടുത്ത് ഇറങ്ങിക്കൂടെ? ഡ്രോളന്മാരോട് കണ്ണന്താനം...

ട്രോളിയവര്‍ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പ്രളയക്കെടുതിക്കിടെ ദുരിതാശ്വാസ കാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം പങ്കുവെച്ചതോടെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വന്‍ ട്രോളിന് ഇരയായത്.ചങ്ങനാശ്ശേരി ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്നു എന്ന കാപ്ഷനോടെയാണ് കണ്ണന്താനം ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം അദ്ദേഹത്തിന്‍റെ ഫേസ്ബുക്കിലൂടെ തന്നെ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എന്നാല്‍ മന്ത്രിയുടെ പ്രവൃത്തി വന്‍ ട്രോളിന് തന്നെ വഴിവെച്ചു.
അന്ന് രാത്രിയോടെ തന്നെ സോഷ്യല്‍ മീഡിയ മന്ത്രിയുടെ ചിത്രം ഏറ്റെടുത്തു. കിടന്നുറങ്ങുന്ന ചിത്രം പങ്കുവെച്ച് കിടന്നുറങ്ങവ്‍ ചാലഞ്ചിന് തന്നെ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്തു. ഇതോടെ ആയിരക്കണക്കിന് പേര്‍ തങ്ങള്‍ ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ ട്രോളും പരിഹാസവും കടുത്തതോടെ മന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ന്‍റെ ഫേസ്ബുക്കും ട്വിറ്ററും കൈകാര്യം ചെയ്യുന്നത് താനല്ലെന്നും മറ്റാരോ തന്‍റെ ഫോട്ടേ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടതാണെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ അതും ട്രോളന്‍മാര്‍ കൊന്നു കൊലവിളിച്ചു
ഇതോടെ ട്രോളന്‍മാര്‍ക്ക് വീണ്ടും മറുപടിയുമായി എത്തിയിരിക്കുകയാണ് കണ്ണന്താനം. ഈ ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടേയെങ്കിലും പോയി കിടന്നുറങ്ങിയിട്ടുണ്ടോ, ട്രോള് ചെയ്ത് സമയം കളയുന്ന നേരത്ത് ഒരു ചൂലും തൂമ്പയുമെടുത്ത് ഏതെങ്കിലും വീട്ടില്‍ പോയി ആരെയെങ്കിലും സഹായിച്ചൂടേയെന്നാണ് മന്ത്രിയുടെ ചോദ്യം.
താന്‍ കിടന്നുറങ്ങിയപ്പോള്‍ എന്‍റെ കൂടെയുള്ള ആരോ ആണ് എന്‍റെ ചിത്രം എടുത്തത്. എന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത് ഞാന്‍ അല്ല. മന്ത്രി ആയത് മുതല്‍ ഞാന്‍ ഇതുവരെ പോജുകള്‍ നോക്കിയിട്ട് പോലുമില്ല. എന്‍റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരാണ് പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. അവര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് ഉത്തരവാദിത്തതോടെ ചെയ്യുമെന്നാണ് എന്‍റെ പ്രതീക്ഷ.
ഞാന്‍ ഒരു ദുരിതാശ്വാസ കാമ്പില്‍ കിടന്നുറങ്ങിയപ്പോള്‍ അവര്‍ക്ക് അത് വലിയ സംഭവമായി തോന്നിക്കാണും. അവര്‍ അത് ഫേസ്ബുക്കിലിട്ട് മണ്ടത്തരം കാണിച്ചു. അതുകൊണ്ട് എനിക്ക് അയാള്‍ തൂക്കി കൊല്ലാന്‍ ഒന്നും സാധിക്കില്ലല്ലോയെന്ന് കണ്ണന്താനം ചോദിച്ചു. എന്നെ ട്രോളുന്നവരും പരിഹസിക്കുന്നവരും ആ ഫോണ്‍ ഒന്ന് താഴെ വെച്ച് വേറെ വല്ല പണിയും എടുക്ക്. പരിഹസിക്കേണ്ട സമയമല്ലിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















