നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ച വയോധികന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്

തോപ്രാംകുടി അറക്കപ്പറമ്പിൽ പെരുന്തൊട്ടി സെബാസ്റ്റി(55)നെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡിവൈഎഫ്ഐ നേതാവ് അനീഷ് രാജന്‍റെ കൊലപാതകത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന നെടുങ്കണ്ടം മഞ്ഞപ്പെട്ടി അറക്കപ്പറമ്പിൽ അഭിലാഷ്, രൂപേഷ് എന്നിവരുടെ പിതാവിന്‍റെ സഹോദരനാണ് മരിച്ച സെബാസ്റ്റ്യൻ.
ഇവരുടെ വീട്ടിൽ നിന്നാണ് ഇയാളെ തെന്നി വീണ് പരിക്ക് പറ്റിയെന്ന കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















