Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

രക്ഷാപ്രവര്‍ത്തനവും, തിരച്ചിലും, വിഭവസമാഹരണവും നടത്തിയതിന് നൂറുകണക്കിന് കോടി രൂപ ചെലവായെന്നും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് കൂടുതല്‍ സഹായം നല്‍കുമെന്നും കേന്ദ്രം

24 AUGUST 2018 03:53 PM IST
മലയാളി വാര്‍ത്ത

പ്രളയദുരന്തം കണക്കിലെടുത്ത് കേരളത്തിന് മതിയായ സഹായം നല്‍കുന്നില്ലെന്നും വിദേശ സഹായം തടയുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ ഇതുവരെ നല്‍കിയ സഹായങ്ങള്‍ മുഴുവന്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പിറക്കിയാണ്ണ് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. തിരച്ചിലും വിഭവസമാഹരണവും നടത്തിയതിന് മാത്രം കേന്ദ്ര ഗവണ്‍മെന്റിന് നൂറുകണക്കിന് കോടി രൂപ ചെലവായിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സമയബന്ധിതമായും വേഗത്തിലും ലഭ്യമാക്കി. എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. 17,18 തീയതികളില്‍ സംസ്ഥാനം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ െ്രെകസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി) രൂപീകരിച്ചു. 16 മുതല്‍ 21 വരെ എല്ലാദിവസവും യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. പ്രതിരോധ സേനകള്‍, എന്‍.ഡി.ആര്‍.എഫ്, എന്‍.ഡി.എം.എ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരും സിവിലിയന്‍ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിച്ചു. കേരളത്തിന്റെ ചീഫ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

40 ഹെലികോപ്റ്ററുകള്‍, 31 വിമാനങ്ങള്‍, രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി 182 ടീമുകള്‍, പ്രതിരോധസേനകളുടെ 18 മെഡിക്കല്‍ ടീമുകള്‍, എന്‍.ഡി.ആര്‍.എഫിന്റെ 58 ടീമുകള്‍, സി.എ.പി.എഫിന്റെ ഏഴ് കമ്പനി എന്നിവയോടൊപ്പം 500 ബോട്ടുകളും അവശ്യം വേണ്ട വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും വലിയ സുരക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 60,000 പേരെ രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചു. നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകളെ കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് നിയോഗിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സംവിധാനം സംസ്ഥാന ദുരന്തപ്രതിരോധ നിധിയില്‍(എസ്.ഡി.ആര്‍.എഫ്) നിന്നും ദേശീയ ദുരന്തപ്രതിരോധ നിധിയില്‍(എന്‍.ഡി.ആര്‍.എഫ്)നിന്നും വിജ്ഞാപനം ചെയ്ത മാനദണ്ഡപ്രകാരമാണ് നിയന്ത്രിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ദുരന്തപ്രതിരോധ നിധി രൂപീകരിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ധനകാര്യ കമ്മിഷന്റെ വിഹിതമനുസരിച്ച് പൊതുസ്വഭാവമുള്ള സംസ്ഥാനങ്ങളില്‍ ഇതില്‍ 75 ശതമാനവും മലമ്പ്രദേശത്തുള്ള സംസ്ഥാനങ്ങളില്‍ 90 ശതമാനവും കേന്ദ്രത്തിന്റെ വിഹിതമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും രണ്ടു ഗഡുക്കളായി മുന്‍കൂറായി എസ്.ഡി.ആര്‍.എഫ് വിഹിതം നല്‍കാറുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരത്തെ തന്നെ ലഭ്യമാക്കിയ എസ്.ഡി.ആര്‍.എഫില്‍നിന്നാണ് അതിന് വേണ്ട ചെലവ് വഹിക്കേണ്ടത്.

കേരളത്തിലുണ്ടായ പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കാര്യത്തില്‍ 2018 ജൂലൈ 21ന് നിവേദനം സമര്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഐ.എം.സി.ടി രൂപീകരിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെ സംസ്ഥാനത്ത് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. വീണ്ടും പ്രളയമുണ്ടായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാലുടന്‍ തന്നെ മറ്റൊരുനിവേദനം കൂടി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അധികനിവേദനം സമര്‍പ്പിക്കാതെ തന്നെയാണ് അടിയന്തരമായി 600 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തിന്റെ എസ്.ഡി.ആര്‍.എഫില്‍ ലഭ്യമാക്കിയ 562.45 കോടിക്ക് പുറമെയാണ് ഇത്. സാമ്പത്തിക സഹായത്തിന് പുറമെ, സംസ്ഥാനത്തിന് ആവശ്യമായിരുന്ന ആഹാരം, വെള്ളം, മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചതുള്‍പ്പെടെയുള്ള മറ്റ് അത്യാവശ്യ സാധനങ്ങളും വന്‍തോതില്‍ കേന്ദ്രം ലഭ്യമാക്കി. ചട്ടങ്ങളും നടപടിക്രമങ്ങളും മാറ്റിവെച്ചാണ് ഈ വസ്തുക്കള്‍ വിതരണം ചെയ്തത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളില്‍പ്പെടുത്തി നിരവധി നടപടികളും പ്രഖ്യാപിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends