Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

9 വയസുകാരനെ പിതൃ സഹോദരന്‍ കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; ലക്ഷ്യം പകുതി സ്വര്‍ണം തട്ടിയെടുക്കല്‍; പിതൃസഹോദരന്റെ മൊഴി പുറത്ത്

26 AUGUST 2018 09:29 AM IST
മലയാളി വാര്‍ത്ത

നാടാകെ എല്ലാവരും പ്രളയക്കെടുതിയിലെ വേദനയില്‍ മുങ്ങിയപ്പോള്‍ മലപ്പുറത്ത് നിന്നും ഞട്ടിക്കുന്ന വാര്‍ത്ത പുറത്തായി. മലപ്പുറം എടയാറ്റൂരില്‍ നിന്ന് കാണാതായ ഒന്‍പതു വയസുകാരനെ പിതൃ സഹോദരന്‍ കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊന്നതാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ മാസം 13 നാണ് മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. കുട്ടിക്കായി നാടാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിരച്ചിലിനിടെ മുഹമ്മദ് ഷഹിന്റെ ബാഗും ചെരിപ്പും കടലുണ്ടി പുഴയുടെ സമീപത്ത് നിന്നും ലഭിച്ചതിനാല്‍ പുഴയിലും തിരച്ചില്‍ നടത്തിയിരുന്നു.

രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഷഹീന്റെ പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്‍ സലാമിന്റെ കയ്യിലെ പണം തട്ടിയെടുക്കാനായിരുന്നു പ്രതി മുഹമ്മദ് കുട്ടിയെ തട്ടിയെടുത്തത്. പിന്നീട് കുട്ടിയെ ഇയാള്‍ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസിനോട് പ്രതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി.

കേരളം ഒന്നടങ്കം പ്രളയത്തിന്റെ കെടുതിയില്‍ നില്‍ക്കുമ്പോഴായിരുന്നു എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍ സലാംഹസീന ദമ്പതികളുടെ മകനായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. കൂട്ടിയെ കാണാതായത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ നില്‍ക്കേ ഈ സംഭവത്തിന് അധികപ്രാധാന്യം നല്‍കാന്‍ ആദ്യഘട്ടതില്‍ നടപടികളുണ്ടായില്ല.

ഒടുവില്‍ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ച് നടത്തിയ വിശദമയാ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിയിലാവുന്നത്. കുട്ടിയെ കാണാതായ പ്രദേശത്തിന്റെ 20 കീലോമീറ്റര്‍ പരിധിയിലെ റോഡരികില്‍ സ്ഥാപിച്ച ക്യാമറകള്‍ പോലീസ് അരിച്ചു പെറുക്കിയതിലൂടെയാണ് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിക്കുകയായിരുന്നു.

ഒരാള്‍ കുട്ടിയെ ഹെല്‍മെറ്റ് ധരിപ്പിച്ച് ബൈക്കിന്റെ മുന്നിലിരുത്തി പോകുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. മുഹമ്മദാണ് കുട്ടിയെ കൊണ്ടുപോയതെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്.

ഷഹിന്റെ പിതാവ് മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വര്‍ണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് സ്വര്‍ണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പറയുന്നു.

കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. പകല്‍മുഴുവന്‍ കുട്ടിയുമായി ബൈക്കില്‍ കറങ്ങി. പുതിയ ഷര്‍ട്ട് വാങ്ങി കുട്ടിയെ ധരിപ്പിച്ച് സിനിമ കാണിച്ചും ഭക്ഷം വാങ്ങി നല്‍കിയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റാനുമായിരുന്നു കസ്റ്റഡിയിലുള്ള പ്രതിയുടെ നീക്കം.

ഇതേസമയം തന്നെ കുട്ടിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ പ്രതി ഇയാളുടെ ഹെല്‍മറ്റ് ഊരി കുട്ടിയെ ധരിപ്പിച്ചു. ഇതേ സമയം കുട്ടിക്കായി നാടുനീളെ തിരച്ചിലും ആരംഭിച്ചിരുന്നു. ഒടുവില്‍ കുട്ടിയെ കാണാതായ സംഭവത്തില്‍ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അന്നുരാത്രി പത്തോടെ ആനക്കയം പാലത്തിനടുത്ത് വെച്ച് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി.

ബൈക്ക് നിര്‍ത്തി കുട്ടിയെ താഴെ ഇറക്കി പുഴയിലെ കാഴ്ച്ചകള്‍ കാണിച്ചു കൊടുത്തതിന് ശേഷം വീണ്ടും ബൈക്കിലേക്ക് കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തുയര്‍ത്തിയതിന് ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി.

ശേഷം കുട്ടി പുഴയില്‍ മുങ്ങിത്താവുന്നത് നോക്കി നിന്നു. ഷഹീന്റെ മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു അവിടം വിണ്ടതെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഇന്ന് നിലമ്ബൂര്‍ ഓന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

മുഹമ്മദിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് ഷഹീനായി കടലുണ്ടിപ്പുഴയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തിരച്ചില്‍ ആരംഭിക്കാനൊരുങ്ങുകയാണ് പോലീസ്. ഉരുള്‍ പൊട്ടലും കനത്തമഴയും കാരണം നിറഞ്ഞൊഴികിയ പുഴയില്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരച്ചില്‍ നടത്തുന്നത് എത്രത്തോളം ഫലപ്രദമാവുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കുറ്റാക്കര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവണം. പൊലീസിന്റെ തുടക്കത്തിലെ അലംഭാവം കുട്ടിയെ അപായപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെങ്കില്‍ കാരണക്കാരായ പൊലീസുകാരെയും നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും രാഷ്ട്രീയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.

കുട്ടിയെ കാണാതായ ദിവസം രാവിലെ തന്നെ രാവിലെ 11 മണിക്ക് കുട്ടിയെ കാണാതായതായി കാണിച്ച് മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലം കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്ക് 16ന് പരാതി നല്‍കി.

തുടര്‍ന്നും അന്വേഷണം ഇഴഞ്ഞപ്പോള്‍ ആക്ഷന്‍ കമ്മിറ്റി 18ന് പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചും നടത്തി. എന്നാല്‍ തുടക്കം മുതല്‍ കേസ് ലാഘവത്തോടെ കൈകാര്യം ചെയ്ത് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും അപമര്യാദയായി പെരുമാറുകയുമാണ് ചെയ്തതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends