തിരുവോണ ദിവസം രാത്രി ബൈക്കിലെത്തിയ സംഘം രണ്ടുപേരെയും ആഞ്ഞുവെട്ടി... ആക്രമണത്തിന് ശേഷം ഇരുളിലേക്ക് ഓടിമറഞ്ഞ അക്രമികകളെ തേടി പോലീസ്; കണ്ണൂരിൽ വെട്ടേറ്റ രണ്ട് സി.പി.എം പ്രവർത്തകരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർ

തിരുവോണനാളിൽ കണ്ണൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. തിരുവോണ ദിവസം രാത്രിയായിരുന്നു അക്രമം. ബൈക്കിലെത്തിയ സംഘമാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ടു.
കോളയാട് സ്വദേശികളായ റഫീക്ക്, ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















