മകൻ മദ്യപിച്ചെത്തിയപ്പോൾ സഹിക്കാനായില്ല... ചോദ്യം ചെയ്ത അച്ഛനെ കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി... കൂടെ നിന്ന അമ്മയെയും വെറുതെ വിട്ടില്ല

മദ്യപിച്ചെത്തിയ മകനെ ചോദ്യം ചെയ്ത അച്ഛനെ മകന്‍ അടിച്ചുകൊലപ്പെടുത്തി. സംഭവത്തില്‍ അച്ഛനെയും അമ്മയെയും പ്രതി കമ്പിവടികൊണ്ട് അടിച്ചിരുന്നു. 'അമ്മ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രാജുവിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ രാജു മരിച്ചു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊല്ലം ഇരവിപുരത്ത് പവിത്രം നഗറില്‍ രാജുവിനെ മകന്‍ അശ്വിനാണ് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















