വീണ്ടും ഐ എസിലേക്ക് .... ഒരിടവേളയ്ക്ക് ശേഷം ഭീകര സംഘടനയിലേക്ക് പോകുന്ന തായി റിപ്പോർട്ട് ; കണ്ണൂരിൽ നിന്ന് 10 പേരുടെ നാടു വിടൽ ദുരൂഹത ....

കണ്ണൂർ ജില്ലയിൽ നിന്ന് പത്തുപേർ ഭീകര സംഘടനയായ ഐ എസിൽ ചേരാനായി നാട് വിട്ടതായി റിപ്പോർട്ട്.അഴിക്കോട്, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലെ ആളുകളാണ് പോയതെന്ന് പൊലീസിന് വിവരം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവർ പോയതെന്ന് പോലീസ് സംശയിക്കുന്നു.
പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20-ന് വീട് വിട്ടത്.
മൈസൂരുവിലേക്കെന്നുപറഞ്ഞാണ് പോയത്. മടങ്ങിവരാത്തതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരംകിട്ടിയത്. സിറിയയിൽ ഐ.എസ്. കേന്ദ്രങ്ങൾ മിക്കവാറും തകർന്നതിനാൽ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തിൽ ഇവർ എത്തിയിട്ടുണ്ടാവുമെന്നാണ്പോലീസിന്റെ നിഗമനം . ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
നേരത്തെ ഇവർക്ക് തീവ്രവാദി സ്വഭാവമുള്ള സംഘടനയുമായി ബന്ധമുണ്ടായിരുന്നു.ഇവരുടെ ബന്ധുക്കളും മിത്രങ്ങളും ചേരാൻ പോയിരുന്നു.
പാപ്പിനിശ്ശേരിയിൽനിന്നുപോയി ഐ.എസിൽ ചേർന്ന് സിറിയയിൽ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അൻവറിന്റെ ഭാര്യ അഫ്സീല.ഷമീറിന്റെ മക്കളും കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതറിഞ്ഞശേഷമാണ് അൻവർ-അഫ്സീല ദമ്പതിമാരും കുട്ടികളും ഐ.എസി.ലേക്ക് പോകാൻ തീരുമാനിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഷമീറിന്റെ സുഹൃത്താണ് സജ്ജാദ്.
കണ്ണൂര്‍ ജില്ലയില്‍നിന്ന്് നേരത്തെയും ഐഎസില്‍ ചേരാന്‍ പോയ35 പേരിൽ ചിലരെ തുര്‍ക്കിയില്‍ പൊലീസ് പിടികൂടി തിരികെ അയച്ചിരുന്നു.
https://www.facebook.com/Malayalivartha


























