സംസ്ഥാനത്ത് സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിപണിയിൽ ഉണർവ്.... ഇന്ന് വിപണനം ആരംഭിച്ചപ്പോൾ പവന് 1440 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണം പവന് 1,11,080 ആയി. ഗ്രാമിന് 150 രൂപ വർധിച്ചു.
ആഗോള വിപണയിൽ സ്വർണത്തിന്‍റെ വില മെച്ചപ്പെട്ടതിനെത്തുടർന്നാണ് സംസ്ഥാനത്തും സ്വർണവില തിരിച്ചുകയറിയത്. ഇന്നലെ രാവിലെ 1,09,480യും ഉച്ചക്ക് 1,09,040 ഉം ആയിരുന്നു പവന് വില.
ജനുവരി 31നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 16395 രൂപയായിരുന്നു അന്ന് ഒരുഗ്രാം സ്വർണത്തിന് വില. 1,31,160 രൂപയായാണ് പവൻ വില കുതിച്ചത്. പിന്നീട് ഏറിയും കുറഞ്ഞും തുടർന്ന സ്വർണവില, മാർച്ച് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചിരുന്നു.
https://www.facebook.com/Malayalivartha


























