സങ്കടക്കാഴ്ചയായി... കണ്ണൂർ - കാസർകോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

മകനോടൊപ്പം യാത്ര ചെയ്യവേ കണ്ണൂർ - കാസർകോട് ദേശീയ പാതയിൽ പരിയാരം വിളയാങ്കോടുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന കെ പി ഹൈമാവതി(53)ആണ് മരിച്ചത്.
വിളയാങ്കോട് ചിറ്റന്നൂരിലെ പി.വി വേണുഗോപാലന്റെ ഭാര്യയായ ഹൈമാവതി പരിയാരം അലക്യം പാലം ഉർസുലൈൻ സീനിയർ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപികയാണ്.
മകനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പി വി നാരായണനും(19) അപകടത്തിൽ പരിക്കേറ്റു. അമ്മയെ സ്‌ക്കൂളിൽ എത്തിക്കുന്നതിനു വേണ്ടി സ്‌ക്കൂട്ടറിൽ വരുന്നതിനിടെ വിളയാങ്കോടിന് സമീപം വെച്ച് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഹൈമാവതി ടീച്ചറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. അപകടമുണ്ടാക്കിയ ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കടന്നപ്പള്ളിയിലെ സമുദായ ശ്മശാനത്തിൽ നടക്കും. ഒരു മകൾ കൂടിയുണ്ട്.
"
https://www.facebook.com/Malayalivartha






















