Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!

01 APRIL 2026 05:43 PM IST
മലയാളി വാര്‍ത്ത

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ ഇന്ന് പുറത്തുവിട്ടു. തമിഴിലും മലയാളത്തിലുമാണ് ട്രയിലറിലെ വാക്കുകൾ കേൾക്കുന്നത്. ട്രയിലറിലെ ചില ഭാഗങ്ങൾ ഇവിടെ കുറിക്കുന്നു.

ആ വാക്കുകൾ നമുക്കൊന്നു പരിശോധിക്കാം:- വിജ്ഞാനത്തിൻ്റെ രൂപവും ഉറവിടവും എപ്പടിയായിരുന്താലും കാന്തല്ലൂർശാലയിൽ അത് വരവേൽക്കപ്പെടും. ഇന്ദ്രജാലത്തെ നാൻ നമ്പരതില്ലേ ....! കണ്ടതും കേട്ടതും ഒന്നുമല്ല... വരാനിരിക്കുന്നത് ..... ആപത്തു കാലത്തു വരുന്ന അതിമാനുഷ്യൻ അഗ്‌നിയാണ്. കൈ പിടിച്ചാൽ കരുതലും.. കൈവിട്ടാൽ കുട്ടി നാശവും. നിങ്ങൾ പറയുന്നത് വിശ്വസിക്ക്... വേണാട് ആപത്തിലാണ്. ട്രയിലറിലെ പ്രസക്‌ത ഭാഗങ്ങളാണിവ.



മനുഷ്യശക്തിക്ക് അതീതമായ ചില ദിവ്യാനുഭവങ്ങൾ ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. അദൃശ്യമായ അമാനുഷിക ശക്തിയേയും അതിൻ്റെ പിന്നിലെ അത്ഭുങ്ങളും പ്രേഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്.

ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിൻ്റെ കഥ. മഹാ മാന്ത്രികനെന്ന് വിശേഷിപ്പിക്കാവുന്ന കടമറ്റത്തു കത്തനാറെക്കുറിച്ചുള്ള കലാസൃഷ്ടികളെല്ലാം ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

ആ കഥാപാത്രത്തോടുള്ള കൗതുകവും ആകാംക്ഷയുമാണ് ഈ ചിത്രത്തിന്റേയും പിൻബലം. ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റവും വലിയ മുതൽമുടക്കിലാണ് ഗോകുലം മൂവീസ് ഈ ചിത്രത്തിന് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.

'കത്തനാർ ദ വൈൽഡ് സോർസറർ' എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രീ പ്രൊഡക്ഷൻസിനും, ചിത്രീകരണത്തിനും, പോസ്റ്റ് പ്രൊഡക്ഷൻസിനുമൊക്കെയായി വലിയ കാലയളവ് ഈ ചിത്രത്തിന് വേണ്ടി വന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തും. അതിന്റെ മൂന്നോടിയായിട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ ട്രയിലറിന് ലഭിച്ചിരിക്കുന്നത്. ജയസൂര്യയാണ് കത്തനാറെ ഏറെ ഭദ്രമാക്കുന്നത്.

ചരിത്രത്തിന്റെ താളുകളിൽ എന്നും സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടാൻ കഴിയുന്നതാണ് ജയസൂര്യയുടെ കത്തനാർ. ഇത്രയും വലിയ ഒരു ചിത്രത്തിന്റെ ഭാഗമാകാൻ ഈ നടനു കഴിഞ്ഞതും വലിയ ഭാഗ്യമായി കാണാം. ജയസൂര്യക്ക് പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്കഷെട്ടി, തമിഴ് താരം പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, ഞാൻ ഗന്ധർവ്വൻ ഫെയിം നിധീഷ് ഭരദ്വാജ്,


സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, മകൾ ഫെയിം ദേവികാ സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ, സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.

നാൽപ്പത്തിഅയ്യായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ മോഡുലർ ഷൂട്ടിംഗ് ഫ്ളോറിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോർ ആണിത്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശങ്ങളിലാണ് നടന്നുവരുന്നത്.

മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്. ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ, രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ, ഛായാഗ്രഹണം - നീൽ ഡികുഞ്ഞ, എഡിറ്റിംഗ് - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്,


ആക്ഷൻ-ജഗ്ജിൻ പാർക്ക്, കലൈകിംഗ്സ്റ്റൺ, കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്, മേക്കപ്പ് - റോണക്സ്‌ സേവ്യർ, കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ, വി എഫ് എക്സ് ആൻഡ് ഡിഐ സ്റ്റുഡിയോ - പോയറ്റിക് , വി എഫ് എക്സ് ആന്റ് വെർച്വൽ പ്രൊഡക്ഷൻ സൂപ്പർവൈസർ - വിഷ്ണുരാജ്,

വി എഫ് എക്സ് പ്രൊഡ്യൂസർ - സെന്തിൽ നാഥൻ, കളറിസ്റ്റ് - ശ്രീക്ക് വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്‌-ഷാലം , ഗോപേഷ്, കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ , വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് - സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺടോളർ - സിദ്ദു പനയ്ക്കൽ, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends