Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..

02 APRIL 2026 11:49 AM IST
മലയാളി വാര്‍ത്ത

സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി ലഭിച്ചതിന് പിന്നാലെ സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളിയതായി ഉന്നത കേന്ദ്രങ്ങളിൽ നിന്നും മനസിലാക്കുന്നു. രഞ്ജിത്തിനെ പോലീസിന് വിട്ടു കൊടുക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടന്നത്. ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി. 2021 ൽ കോഴിക്കോട് നോർത്തിൽ നിന്നും നിയമസഭയിലേക്ക്മത്സരിപ്പിക്കാൻ സിപിഎം ആലോചിച്ച കലാകാരനാണ് രഞ്ജിത്ത്. അതിനാൽ തന്നെ പോലീസ് വേട്ടക്ക് അദ്ദേഹത്തെ വിട്ടു കൊടുക്കരുതെന്നായിരുന്നു തീരുമാനം. 

 

എന്നാൽ ഭരണം കിട്ടില്ലെന്ന് ഉറപ്പായ ഒരു സർക്കാരിനെ അനുസരിക്കാൻ പോലീസ് തയ്യാറായില്ല. രഞ്ജിത്ത് സിപിഎം അനുഭാവിയാണെന്ന് മനസിലാക്കി കൊണ്ടു തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കരുക്കൾ ശക്തമാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശുപാർശകൾ പൂർണമായി തള്ളി. അറസ്റ്റ് എന്നതിനപ്പുറം ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. സംവിധായകന് വേണ്ടി ഒരു ഉന്നതൻ പലവട്ടം പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ കമ്മീഷണർ ഫോണെടുക്കാൻ പോലും തയ്യാറായില്ലെന്നാണ് വിവരം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രടറി പി.ശശിയും പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാറും രാജിവച്ചതിനാൽ സി എം ഒയിൽ നിന്നും അനൗപചാരികമായ ഇടപെടലാണ് ഉണ്ടായത്. ഇത്തരം ഇടപെടലുകൾ വിജയിച്ചിരുന്നെങ്കിൽ ഒരാഴ്ചയോളം നീളുന്നഅവധിയിൽ മുഴുവൻ രഞ്ജിത്തിന്  ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു.

 

കൃത്യമായി അവധി കണക്കാക്കി രഞ്ജിത്തിനെ അറസ്റ്റ് ചെയ്യില്ലായിരുന്നു.സർക്കാരിന് പോലീസിലുള്ള പിടിഅയയുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. ജനുവരിയിൽ കിട്ടിയ പരാതിയിൽ ഇലക്ഷൻ കാലത്ത് പോലീസ് നടപടിക്ക് തയ്യാറായത് ശുപാർശകൾ ഇല്ലാതാക്കാൻ വേണ്ടിയാണ്. അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കങ്ങളെല്ലാം. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി. അശ്വതി ജിജി എന്നിവർ മാത്രമായിരുന്നു കേസ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പരാതിക്കാരിയുടെ മൊഴിയെടുത്തതുപോലും അതീവ രഹസ്യമായിട്ടായിരുന്നു. മറ്റ് പോലീസുകാരെയൊന്നും ഇതുമായി ബന്ധപ്പെടുത്താതിരിക്കാൻ കമ്മിഷണറും ഡി.സി.പി.യും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

രഞ്ജിത്തിനെ പിടികൂടിയത് സംബന്ധിച്ച വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് കൊച്ചി സിറ്റിയിലെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും വിവരങ്ങൾ അറിഞ്ഞത്.ഫോർട്ട്കൊച്ചിയിലെ സിനിമാസെറ്റിലാണ് നടിയോട് അപമര്യാദയായി സംവിധായകൻ രഞ്ജിത്ത് പെരുമാറിയത്. രണ്ടുമാസം മുൻപാണ് സംഭവമെന്നാണ് സൂചന. പരാതി പോലീസിലേക്കെത്തും മുന്നേ ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും സൂചനയുണ്ട്. എന്നാൽ, നടി പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിൽ ഇടപെട്ടതും സി പി എം നേതാക്കളാണത്രേ .പരാതി ലഭിച്ചതിനെ തുടർന്ന് നടിയുടെ വിശദമായ മൊഴിയെടുത്തതിന് പിന്നാലെ പ്രാഥമികമായ അന്വേഷണം കമ്മിഷണറുടെ നേതൃത്വത്തിൽതന്നെ നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.

 

ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ പോലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ തന്നെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാൻ ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിക്കുകയായിരുന്നു.ഇതാണ് രഞ്ജിത്തിന്റെ കാർതടഞ്ഞ് പ്രത്യേകസംഘം പിടിക്കാനുള്ള കാരണം. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബോബി കുര്യനെയും മറ്റൊരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. അറസ്റ്റുണ്ടെന്ന് അറിഞ്ഞ് രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നും വിവരമുണ്ട്. തൊടുപുഴ പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറുകയായിരുന്നു.



സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ്  സംവിധായകനും നടനുമായ രഞ്ജിത്ത് കസ്റ്റഡിയത്. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തിയാണ് ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്.രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച രഞ്ജിത്തിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.ജനുവരിയിൽ ഫോർട്ട്‌ കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനിൽ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി ലഭിച്ചത്.കമ്മിഷണറുടെ നിർദേശപ്രകാരം എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

രണ്ട് ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡി.സി.പി. അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു.സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയാകുമെന്ന് സൂചനയുണ്ടായിരുന്നു. രഞ്ജിത്തുമായി സി.പി.എം ചർച്ച നടത്തിയതായും മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു..എ. പ്രദീപ് കുമാറിന്‍റെ മണ്ഡലമായിരുന്നു  കോഴിക്കോട് നോർത്ത്. പ്രദീപ് കുമാർ ഉൾപ്പെടെ നാല് സിറ്റിങ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു. തുടർന്നാണ് പ്രദീപ് കുമാറിന് പകരക്കാരനെ നോക്കിയത്.ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ അഭിപ്രായ ഭിന്നതകൾ കുറവാണ്.

 

പലപ്പോഴായി സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ച രഞ്ജിത്ത് ഇടതു വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. കസ്റ്റഡി, ജാമ്യാപേക്ഷകൾ ശനിയാഴ്ച മാത്രമേ പരിഗണിക്കുകയെന്നതിനാൽ പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. ഇന്നലെ  കൊച്ചിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രൊഡക്‌ഷൻ വാറന്റ് തയാറായിട്ടില്ലാത്തതിനാൽ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി 9.30നാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ എറണാകുളം സബ്ജയിലിലാണ്.വ്യാഴം, വെള്ളി ദിവസങ്ങൾ കോടതി അവധിയായതിനാലാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. അന്ന് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

 

മാത്രമല്ല, കുറ്റകൃത്യം നടന്നെന്നു കരുതുന്ന കാരവൻ കണ്ടെത്തുകയും തെളിവെടുപ്പു നടത്തുകയും വേണമെന്നാണ് കസ്റ്റഡി അപേക്ഷയ്ക്ക് കാരണമായി പ്രോസിക്യൂഷൻ വാദം.അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഒട്ടേറെ ശത്രുക്കളുണ്ടെന്നുമുള്ള വാദമാണ് ജാമ്യാപേക്ഷയിൽ രഞ്ജിത്ത് ഉന്നയിക്കുന്നത്. ‘ആരോഗ്യസ്ഥിതി മോശമാണ്. ബലപ്രയോഗത്തിനുള്ള കരുത്ത് തനിക്കില്ല. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. അതിനാൽ ജാമ്യം നൽകണം’ – തുടങ്ങിയ ആവശ്യങ്ങളാണ് രഞ്ജിത്ത്  ഉന്നയിക്കുക.ശനിയാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുകയും ഒരു ദിവസമെങ്കിലും കസ്റ്റഡി അനുവദിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്താലും രഞ്ജിത്ത് തിങ്കളാഴ്ച വരെയെങ്കിലും ജയിലിൽ തുടരേണ്ടി വരും. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ,

 

ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെയും റൈറ്റേഴ്സ് യൂണിയന്റെയും അംഗത്വത്തിൽ നിന്നും സംവിധായകൻ രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തു. ‘സ്ത്രീപീഡന പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ സംഘടനയുടെ നിയമാവലി അനുസരിച്ച് സസ്പെൻഡ് ചെയ്തു’ എന്ന് ഇരു സംഘടനകളും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡയറക്ടേഴ്സ് യൂണിയനു വേണ്ടി പ്രസിഡന്റ് രൺജി പണിക്കറും ജനറൽ സെക്രട്ടറി ജി.എസ്.വിജയനും റൈറ്റേഴ്സ് യൂണിയനു വേണ്ടി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി.നായരമ്പലവുമാണ് ഇക്കാര്യം അറിയിച്ചത്. രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടാൽ  തീർപ്പുണ്ടാകുന്നതു വരെ മാറ്റി നിർത്തുന്നതാണ് നടപടിയെന്നും

 

ആ രീതിയിൽ തന്നെയായിരിക്കും രഞ്ജിത്തിന്റെ കാര്യത്തിലും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, നടിയുടെ പരാതി ചിത്രത്തിന്റെ ആഭ്യന്തര പരിഹാര സെല്ലിൽ ലഭിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യം താൻ പരിശോധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അസോസിയറ്റ് ഡയറക്ടർ ശാലിനി നായർ, കോസ്റ്റ്യൂം വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രിയ എന്നിവർ ഐസിസിയിൽ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് ഐസിസി ഉണ്ടാകണമെന്നും അത് പരസ്യപ്പെടുത്തണമെന്നുമാണ് നിയമമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഐസിസി ഇല്ലെങ്കിൽ ഫെഫ്ക സഹകരിക്കില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനുമുമ്പ് ചലച്ചിത്രഅക്കാദമി ചെയർമാനായിരിക്കെ രഞ്ജിത്ത് ലൈംഗികാപവാദം കേട്ടിരുന്നു.

 

ലൈംഗിക പീഡനാരോപണം നേരിട്ട  ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ലൈംഗികാരോപണത്തെ തുടർന്ന്   ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായും വലിയ സമ്മർദമുണ്ടായി.രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചുവെന്ന് സജി ചെറിയാൻ അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി നൽകി. തനിക്കും ഒരു കുടുംബമുള്ളയാളാണ്. സർക്കാർ ഇരയോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

 

പീഡനാരോപണം നേരിട്ട വ്യക്തിയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരനെന്ന് വിശേഷിപ്പിച്ച സജി ചെറിയാന്റെ നടപടിയോട് സിപിഎം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നത്. രഞ്ജിത്തിൻ്റെ രാജിക്കായി കടുത്ത സമ്മർദമാണ് എൽ.ഡി.എഫിലും സർക്കാരിലുമുണ്ടായിരുന്നത്. രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗം നിലപാടെടുത്തു.രഞ്ജിത്തിനെതിരെ ബംഗാളി നടി ഉയർത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. രഞ്ജിത്തിനെ പദവിയിൽനിന്ന് മാറ്റിനിർത്തി സുതാര്യമായ അന്വേഷണം നടത്തണം. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.പീഡന സംഭവങ്ങളിൽ രേഖാമൂലം പരാതി നൽകേണ്ടതില്ലെന്നും വിവരം കിട്ടിയാൽ കേസെടുത്ത് അന്വേഷിക്കാമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കിയിരുന്നു.

 

നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണമെന്നും സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും അവർ പറഞ്ഞു. വിവരം കിട്ടിയാൽ അന്വേഷിക്കാം, കേസെടുക്കാം. പരാതി വേണമെന്നില്ലെന്നും സതീദേവി കൂട്ടിച്ചേർത്തിരുന്നു.എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. രാജ്യത്തെ തന്നെ പ്രഗത്ഭനായ കലാകാരനാണ് അദ്ദേഹം. കേസിൽ അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യും. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ചു വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. മന്ത്രിയുടെ നിലപാടിനെതിരെ കനത്ത ​പ്രതിഷേധമാണ് ഉയർന്നത്.സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകരും രംഗത്തെി. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

 

സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.രഞ്ജിത്തിനെതിരായ ആരോപണത്തിൽ നിയമജ്ഞരുടെ സഹായം തേടി വേണ്ട നടപടി സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ ആവശ്യപ്പെട്ടു. സംവിധായകൻ ജോഷി ജോസഫ് നടിയുടെ ആരോപണം ശരിവച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച മാത്രം പോര. നിയമനടപടികളും വേണമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും സംവിധായകൻ ഭദ്രനും ആവശ്യപ്പെടുകയുണ്ടായി.ഇതിനിടെ, രഞ്ജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. ബംഗാളി നടിയുടെ ആരോപണം അന്വേഷിച്ച് കേസെടുക്കണമെന്നാണ് ആവശ്യം.

 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടാണ് പരാതി നൽകിയത്.തങ്ങൾ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച ഒരാൾ  ലൈംഗിക പീഡന കേസിൽ പ്രതിയായാൽ  സിപി എം എന്തുചെയ്യും ? പഴയതു പോലെ പോലിസിൽ ആഭ്യന്തര വകുപ്പിന് ഒരു റോളുമില്ല. ഇലക്ഷൻ കാലമായതിനാൽ ഉദ്യോഗസ്ഥർ ആരെയും അനുസരിക്കാറില്ല. സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ പോലും സ്വന്തം തടി സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പോലും പിണറായിയെ മുഖ്യമന്ത്രി കസേരയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ഇറക്കി വിട്ടു കഴിഞ്ഞു. ഇല്ലെങ്കിൽ രഞ്ജിത്തിന് ഇങ്ങനെയൊരു അവസ്ഥ വരുമായിരുന്നില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends