Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ ദിവസം ഭൂമി പിളർത്തി ഭൂചലനം..! കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു ! ആഞ്ഞടിച്ച് സുനാമി സര്‍വ്വനാശം...!

02 APRIL 2026 11:28 AM IST
മലയാളി വാര്‍ത്ത

ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

ഉച്ചക്ക് ശേഷം കാൽകഴുകൽ ശുശ്രൂഷ നടക്കും. ക്രിസ്തു ശിഷ്യന്മാ‍രുടെ കാൽ കഴുകിയതിന്‍റെ പ്രതീകമായി കാതോലിക്കാ ബാവാ ൧൨ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിക്കും.

ക്രിസ്തുദേവൻ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

 

ഇന്തോനേഷ്യയിലെ മൊലുക്ക കടലിൽ (Molucca Sea) അതിശക്തമായ ഭൂചലനം. വ്യാഴാഴ്ച (ഏപ്രിൽ 2) പ്രാദേശിക സമയം രാവിലെ 6.48-ഓടെയാണ് റിച്ചർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യക്ക് പുറമെ ഫിലിപ്പീൻസ്, മലേഷ്യ എന്നീ അയൽരാജ്യങ്ങളിലും സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സമുദ്രത്തിനടിയിൽ ഉണ്ടായ ഈ ശക്തമായ ചലനം പസഫിക് മേഖലയിലെ തീരദേശവാസികളെ വലിയ രീതിയിൽ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ഉത്തര മലുകു പ്രവിശ്യയിലെ പ്രധാന നഗരമായ ടെർണേറ്റിന് (Ternate) ഏകദേശം 127 കിലോമീറ്റർ വടക്ക്-പടിഞ്ഞാറ് മാറി കടലിനടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. തുടക്കത്തിൽ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിട്ടാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് 7.4 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. പ്രഭവകേന്ദ്രത്തിന് 1,000 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. നിലവിൽ ഇന്ത്യൻ തീരപ്രദേശങ്ങൾക്ക് മുന്നറിയിപ്പില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends