പെട്ടുപോയി ബിജെപി... ഹര്‍ത്താലില്‍ പുലിവാല് പിടിച്ച് ബിജെപി; ഈ ആഴ്ചയിലെ രണ്ടാമത്തെ ഹര്‍ത്താലിനെ ഒടിയനായി വന്ന് നേരിടുമ്പോള്‍ ചിത്രം മാറുന്നു; മലയാളത്തിലെ പുതുമുറ സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പ്രിയപ്പെട്ട ഒടിയനായി പിണറായി മാറുമ്പോള്‍

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കവേ പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്. ശബരിമലയുടെ പേരു പറഞ്ഞ് നാടിന്റെ സമധാനം ഇല്ലാതാക്കുന്നവരെ ഒറ്റയ്ക്ക് നേരിടുന്ന പിണറായി വിജയന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒടിയനായി പുതിയ തലമുറക്ക് മുന്നില്‍ നിറഞ്ഞു കത്തുന്നു.
പ്രേക്ഷകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഒടിയന്‍. അതിലെ മോഹന്‍ലാലിന്റെ കഥാപാത്രമാകട്ടെ പ്രേക്ഷകര്‍ ഉള്ളു തുറന്നു കാണാന്‍ വെമ്പുന്നതും. മലയാളത്തിലെ പുതുമുറ സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പിണറായി വിജയന്‍ അവരുടെ പ്രിയപ്പെട്ട ഒടിയനാണ്.
വ്യാഴാഴ്ച രാവിലെയാണ് സാമൂഹികമാധ്യമങ്ങളില്‍ പിണറായി നിറഞ്ഞ് തൂവാന്‍ തുടങ്ങിയത്. വ്യാഴാഴ്ച നിയമസഭയുടെ പതിമൂന്നാം സെഷന്‍ അവസാനിക്കാനിരിക്കുകയായിരുന്നു. പതിവ് പോലെ നിയമസഭ തുടങ്ങി. പ്രതിപക്ഷം കലഹവും തുടങ്ങി. ഒന്നും കിട്ടാതെ നിയമസഭക്ക് മുന്നില്‍ നടത്തിയ സമരം അവസാനിപ്പിക്കുന്നതിലായിരുന്നു സങ്കടം. വിഎസ്. ശിവകുമാറിനെയും എന്‍. ജയരാജിനെയും പാറക്കല്‍ അബ്ദുള്ളയെയും എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന ആശങ്കയിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനെയാണ് പിണറായിയെ സഭക്കുള്ളില്‍ നേരിടാന്‍ ചെന്നിത്തല തീരുമാനിച്ചത്. അത് വി. ജോയിയും പി കെ ബഷീറും തമ്മിലായത് തികച്ചും യാദ്യഛികം മാത്രം. പിണറായിയെ നേരിട്ട് പിടിക്കാന്‍ തീരുമാനിച്ചാണ് ചെന്നിത്തല സഭയിലെത്തിയത്.
വല്ലതും തരണേ, വല്ലതും തരണേ, ഇവിടൊന്നും കിട്ടിലേ, ഇവിടൊന്നും കിട്ടീലേ എന്നിങ്ങനെ വിളിച്ചു കരഞ്ഞ സത്യഗ്രഹികള്‍ക്ക് മുന്നില്‍ പിണറായി വെറുതേ നിന്നതേയുള്ളു. ഇവിടൊന്നും സംഭവിച്ചില്ലേ എന്ന മട്ട് മുഖത്ത്. അവസാനം ഒന്നും കിട്ടാതെ, ചെന്നിത്തലയെ മനസാ പ്രാകി സത്യാഗ്രഹികളൊക്കെ സ്ഥലം വിട്ടു. ഒന്നും കിട്ടാതെ മൂന്ന് നിയമസഭാംഗങ്ങളെ വെറും കൈയോടെ ഇറക്കിവിട്ടതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പിണറായി ഒടിയനായത്.
ഇരുട്ടി തുടങ്ങിയതോടെയാണ് വേണുഗോപാലന്‍ നായരുടെ ആത്മഹത്യാ വാര്‍ത്ത പുറത്തു വന്നത്. ബിജെപി നേതാക്കള്‍ പോത്ത് പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തു. അതാ വരുന്നു ഹര്‍ത്താല്‍. പിണറായി അമ്പലപ്പുഴ പാല്‍പായസം കുടിച്ചതു പോലെ ഉന്മത്തനായി. കോടിയേരി സഖാവിനെ ഫോണില്‍ വിളിച്ച് പി.എസ്. ശ്രീധരന്‍ പിള്ളയും സംഘവും ഈ വീടിന്റെ ഐശ്വര്യം എന്നൊരു സ്റ്റിക്കര്‍ അടിച്ച് എ. കെ. ജി, സെന്ററിന്റെ മുഖവാതിലില്‍ ഒട്ടിക്കണമെന്ന് നിര്‍ദ്ദേശിച്ച ശേഷം സുഖമായൊന്ന് ഉറങ്ങി.
ഒടിയന്‍ ഇറങ്ങുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മോഹന്‍ലാല്‍ ഫാനല്‍സിനെ എന്നല്ല നാട്ടുകാരെയെല്ലാം എതിരാക്കുമെന്ന് പിണറായിക്ക് അറിയാം.
ഹര്‍ത്താല്‍ പ്രഖ്യാപനം വന്നതോടെ ജനങ്ങള്‍ നെട്ടോട്ടം തുടങ്ങി. ക്രിസ്തുമസ് പരീക്ഷകള്‍ നടക്കുകയാണ്. അതെല്ലാം മാറ്റി. പെട്രോള്‍ പമ്പുകളില്‍ ക്യാമ്പ് പോലീസുകാരെ വിന്യസിപ്പിച്ചു. അപ്പോഴും പിണറായി ഒന്നും മിണ്ടിയില്ല. ഒരു നാലഞ്ച് ദിവസത്തേക്ക് കൂടി ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിക്കട്ടേകയെന്ന് കമ്യൂണിസ്റ്റ് മാനി ഫെസ്‌റ്റോ തൊട്ട് പ്രാര്‍ത്ഥിച്ചു. ജനം ടി വിയെ രണ്ടാമതാക്കിയവര്‍ തന്നെ ജനം തിരസ്‌കരിക്കുന്നത് കണ്ട് പിണറായി ആനന്ദിച്ചു.
ലാലേട്ടന്‍ ഫാന്‍സൊക്കെ പിണറായിക്ക് അനുകൂലമാവുകയും സംഘികള്‍ക്ക് എതിരാവുകയും ചെയ്തു. ബി ജെ പി യോട് ചായ്‌വ് കാണിച്ച മോഹന്‍ലാലിന് അതൊരു പാഠമായി തീര്‍ന്നു.
ഒടിയന്റെ കരുത്തും ആത്മ വിശ്വാസവുമാണ് പിണറായിക്കുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പത്മനാഭന്‍ നിരാഹാരം നിര്‍ത്തി പോകാനും നാട്ടുകാര്‍ ഉപദേശിക്കുന്നു.
https://www.facebook.com/Malayalivartha


























