തോമസ് ഐസകിന്റെവിവരക്കേട്; പ്രവാസി ചിട്ടി വഴി പതിനായിരം കോടി പിരിക്കാനിറങ്ങിയ ഐസകിനും, ഐസകിന്റെ വാക്കുകേട്ട സര്‍ക്കാരിനും എട്ടിന്റെ പണി; പ്രവാസി ചിട്ടി പരസ്യത്തിന് അഞ്ച് കോടി ; കിട്ടിയത് മൂന്ന് കോടി

ഇക്കണക്കിനു പോയാല്‍ തോമസ് ഐസക് കേരളത്തെ കുട്ടിച്ചോറാക്കും. പ്രവാസി ചിട്ടി വഴി പതിനായിരം കോടി പിരിക്കാനിറങ്ങിയ ഐസകിനും, ഐസകിന്റെ വാക്കുകേട്ട സര്‍ക്കാരിനും എട്ടിന്റെ പണി. പ്രവാസികള്‍ ഊളകളല്ല. അവരെ കുപ്പിയിലാക്കുക അത്രയെളുപ്പമല്ല. നാടല്ലേ പൊന്നല്ലേ എന്നൊക്കെപ്പറഞ്ഞ് കാലാകാലങ്ങളായിട്ട് കുറെ പൈസ കളഞ്ഞവരാ പ്രവാസികള്‍. ആ പാവങ്ങളെ മൂടോടെ കമത്തുക അത്രയെളുപ്പമല്ല. അതാ ഇപ്പോ കണ്ടേ.
പ്രവാസി ചിട്ടിയെ സംബന്ധിച്ച നിയമഭയിലെ ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ കേരളത്തെ മുഴുവന്‍ ചിരിപ്പിക്കുന്നത്. പ്രവാസി ചിട്ടി വഴി നാളിതുവരെ 3 കോടി 30 ലക്ഷം സമാഹരിച്ചത് വലിയ വിജയമായി മന്ത്രിക്കു തോന്നുന്നു. എന്നാല്‍ ഇത്രയും തുക പിരിക്കാന്‍ ചിലവാക്കിയ പരസ്യച്ചിലവ് കേള്‍ക്കുമ്പോഴേ മുഴുവന്‍ കഥ മനസ്സിലാകൂ. 5 കോടി ഒരു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തിനാല്. മന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്രാച്ചിലവും ഉദേ്യാഗസ്ഥരുടെ ചിലവും കൂട്ടിയാല്‍ മലയാളി തലകറങ്ങി വീഴും. മുന്‍പ് ഇല്ലാത്ത ബാങ്കിന്റെ പേരില്‍ ഡിപ്പോസിറ്റ് സ്വീകരിച്ച് അതില്‍നിന്ന് കടമെടുക്കുന്ന ഒടിയന്‍ വിദ്യ കാട്ടി കേരളത്തെ ഞെട്ടിച്ചതാണ് ഈ മഹാനായ തോമസ് ഐസക്. ഒടുവില്‍ ബാങ്കുമില്ല, പണവുമില്ല. പിന്നെ കിഫ്ബിയായി അടുത്ത പിടിവള്ളി. കിഫ്ബിയിലേക്ക് പണമെത്തിക്കാന്‍ പ്രവാസികളെ കുപ്പിയിലാക്കുന്ന ചിട്ടിയുടെ കഥയുമെത്തി.
അതാണ് ഇപ്പോള്‍ ഇങ്ങനെ മൂക്കുകുത്തി കിടക്കുന്നത്. സ്വപ്നലോകത്തെ തോമസ് ഐസക് എത്രകാലമിങ്ങനെ മലയാളികളെ പറ്റിക്കും. വല്ലവരും പണിതിട്ടുപോയ കെട്ടിടം പെയിന്റടിച്ച് തങ്ങളുടെ വലിയ നേട്ടമായി കൊണ്ടാടിയ കണ്ണൂര്‍ എയര്‍പോര്‍ട്ടല്ലാതെ എന്തു സാധനമാ നിങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത്. സാമ്പത്തിക വിദഗ്ധനായ തോമസ് ഐസകിന്റെ വൈദഗ്ധ്യമൊക്കെ പേപ്പറില്‍ മാത്രം. ഉള്ള ചിട്ടിപോലും ഇപ്പോള്‍ നേരെ നടക്കുന്നില്ല. അപ്പോഴാണ് പ്രവാസി ചിട്ടി. പ്രവാസികള്‍ക്ക് ഒരു ഗുണവുമില്ലാത്ത സര്‍ക്കാരും ധനമന്ത്രിയുമാണെന്നാണ് പ്രവാസികളുടെ സങ്കടം. നിങ്ങള്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന യൂസഫലിയെപ്പോലുളള ചുരുക്കം പണക്കാര്‍ മാത്രമല്ല പ്രവാസലോകത്തുള്ളത് അവരുടെ കണ്ണീരുകൂടി കാണണം.
മലയാളിക്കു ലോകത്തെവിടെയിരുന്നും പണമടയ്ക്കാം. ചിട്ടി വിളിക്കാം. നാട്ടിലുള്ള വസ്തു അടക്കം സ്വീകാര്യമായ ഏതു ജാമ്യവും നൽകി ഇന്ത്യൻ രൂപയിൽ പണം പിൻവലിക്കാം. ലേലം ചെയ്ത സംഖ്യ സുരക്ഷിതമായി നിക്ഷേപിച്ച് ആദായം നേടാം. ഇതെല്ലാം ഓൺലൈനായി നടത്താവുന്ന സംവിധാനമാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ അവതരിപ്പിക്കുന്നത്. കെഎസ്എഫ്ഇയും കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും (കിഫ്ബി) ചേർന്ന് ആരംഭിച്ച ചിട്ടിയാണിത്.
നിക്ഷേപങ്ങൾക്ക് ആദായം കുറയുന്ന ഇക്കാലത്ത് പ്രവാസികൾക്കു ലാഭകരമായും സുരക്ഷിതമായും നിക്ഷേപിക്കാൻ ഒരു പുതിയ സമ്പാദ്യ പദ്ധതിയാണിത്. പ്രവാസികളുടെ സമ്പാദ്യം അഥവാ വിയർപ്പിന്റെ മൂല്യം കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു. പ്രവാസിച്ചിട്ടി പദ്ധതിക്ക് സി-ഡിറ്റ്, നോർക്ക റൂട്‌സ്, എൽഐസി എന്നിവയുടെ സഹകരണവും ഉണ്ട്. ചിട്ടിപ്പണം പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. ഇതുപ്രകാരം നിശ്ചിത കാലം കഴിഞ്ഞാൽ നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായ പെൻഷൻ ഉപഭോക്താവിനു ലഭ്യമാകും. ഇതിനിടയിൽ ഇടപാടുകാരൻ മരണപ്പെട്ടാൽ 10 ലക്ഷം വരെയുള്ള ചിട്ടിബാധ്യത കെഎസ്എഫഇ തന്നെ വഹിക്കും. ജോലിചെയ്യാനാവത്ത വിധം അംഗഭംഗം സംഭവിച്ചാലും ചിട്ടിയുടെ ബാധ്യത കെഎസ്എഫ്ഇ തന്നെ ഏറ്റെടുക്കും. പ്രവാസജീവിതം നയിക്കുന്ന വ്യക്തിയുടെ സാമ്പത്തിക നിലവാരം കണക്കിലെടുത്ത് ചിട്ടി തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇതൊക്കെയാണ് തോമസ് ഐസക്ക് കൊട്ടി ഘോഷിച്ച പ്രവാസിച്ചിട്ടിയുടെ സവിശേഷതകൾ.
https://www.facebook.com/Malayalivartha


























