Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുഷാറും ഷോണും കേന്ദ്ര മന്ത്രിസഭയിലേക്ക് ; ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെയും പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെയും രാജ്യസഭയിൽ കൊണ്ടു പോയി കേന്ദ്രമന്ത്രിമാരാക്കാമെന്ന് ബി ജെ പി വാഗ്ദാനം .

15 DECEMBER 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറിനെയും പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിനെയും രാജ്യസഭയിൽ കൊണ്ടു പോയി കേന്ദ്രമന്ത്രിമാരാക്കാമെന്ന് ബി ജെ പി വാഗ്ദാനം. അൽഫോൺസ് കണ്ണന്താനത്തെ പത്തനംതിട്ടയിൽ നിന്നും ലോക്സഭയിലേക്ക് മതിസരിപ്പിക്കാനും അതിന് പൂഞ്ഞാർ എം എൽ എ പി.സി. ജോർജിന്റെ സഹകരണം ഉറപ്പാക്കാനും ബി ജെ പി ശ്രമം തുടങ്ങി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യൂ അറയ്ക്കലിന്റെ സഹായം ഇക്കാര്യത്തിൽ ബി ജെ പി ഉറപ്പിച്ച് കഴിഞ്ഞു. മറ്റൊരു ബി ജെ പി ഗതികിട്ടാപ്രേതമായ പി.സി. തോമസ് ഇപ്പോഴത്തെ അവസ്ഥയിൽ കളത്തിന് പുറത്താണ്.

തുഷാറിനെ മന്ത്രിയാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ അൽഫോൺസാണ് മന്ത്രിയായത്. ഇതിൽ തുഷാറും വെള്ളാപ്പള്ളിയും ബി ജെ പിയുടെ കേന്ദ്രനേതൃത്വവുമായി ഉടക്കിയപ്പോഴാണ് തുഷാറിനെ എൻ ഡി എ ഉപാദ്ധ്യക്ഷനാക്കിയത്. എന്നാൽ കേരളത്തിൽ ഒന്നുമൊന്നുമല്ലാത്ത എൻ ഡി എയിൽ വൈസ് ചെയർമാനായിരുന്നിട്ട് കാര്യമില്ലെന്ന് തുഷാർ അമിത്ഷായെ അറിയിച്ചു. അതിനെ തുടർന്ന തുഷാറിന്റെ ശുപാർശ കത്തുകൾക്ക് ബി ജെ പി കേന്ദ്ര ആസ്ഥാനത്ത് പ്രത്യേക പരിഗണന നൽകാൻ തീരുമാനമായി . അതിൽ തുഷാറിന് സമാധാനമുണ്ട്. കാരണം ഓരോ ദിവസവും ആയിരകണക്കിന് ശുപാർശ കത്തുകളാണ് തുഷാർ കേന്ദ്രത്തിലെക്കയക്കുന്നത് .

ഓ രാജഗോപാൽ നിയമസഭയിൽ പുളിവെള്ളമായി തീർന്നതിനെ തുടർന്നാണ് വാതുറന്നു നാലക്ഷരം പറയാൻ കെല്പ്പുള്ള ആരെയെങ്കിലും കണ്ടെത്തണമെന്ന് ബി ജെ പി കേന്ദ്രനേതൃത്വം സംസ്ഥാനനേത്യത്വത്തെ അറിയിച്ചത്. പി.എസ്. ശ്രീധരൻ പിള്ളയും കെ. സുരേന്ദ്രമാണ് പി.സി. ജോർജിനെ സമീപിച്ചത്. തന്റെ മകനെ ഒരു കരയിലെത്തിക്കാൻ ശ്രമിക്കുന്ന ജോർജിനെ സംബന്ധിച്ചത്തോളം ഒരു ഉണർവായിരുന്നു കൂടികാഴ്ച. അദ്ദേഹം ആദ്യം മകന്റെ കാര്യമാണ് മുന്നോട്ടുവച്ചത്. അത് കേന്ദ്രനേത്യത്വവുമായുള്ള കൂടികാഴ്ചക്ക് ശേഷം സംസ്ഥാന നേതൃത്വം സമ്മതിച്ചു.

ജോർജിന്റെ ഇപ്പോഴത്തെ പ്രവൃത്തി ആത്മഹത്യാപരമാണ്. മുസ്ലീം സമുദായത്തിന്റേത് ഉൾപ്പെടെയുള്ള വോട്ടു വാങ്ങി ജയിച്ച ജോർജ് ബി ജെ പിയിൽ പോയത് അവരെ ഞ്ഞെട്ടിച്ചു. ജോർജിനെതിരെ വ്യാപകമായി പോസ്റ്റർ പ്രചരണം മണ്ഡലത്തിൽ നടക്കുന്നുണ്ട്. ജോർജ് വിമതരെ ഒപ്പം നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കുന്നില്ല. മുസ്ലീം സമുദായംഗങ്ങൾക്ക് ബി ജെ പി യെന്ന് കേട്ടാൽ ഹാലിളകും. എസ് ഡി പി ഐ ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ വൻ തോതിൽ ജോർജിന് ലഭിച്ചിട്ടുണ്ട്. ഇവർക്കെല്ലാം ജോർജ് പല സഹായങ്ങളും നൽകിയിട്ടുണ്ട്. ജോർജ് ഇവരെ സംബന്ധിച്ചടത്തോളം വിശ്വസ്തൻ തന്നെയാണ്. രാവും പകലും വിശ്വസിക്കാവുന്ന ഒരാൾ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഷോൺ മന്ത്രിയായാൽ എല്ലാവരും തനിക്കൊപ്പം എത്തുമെന്ന് ജോർജ് വിശ്വസികുന്നു. ഇനി ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയില്ലെങ്കിൽ ഉത്തമസുഹ്യത്തായ രമേശ് ചെന്നിത്തല വഴി യു ഡി എഫിലേക്ക് കളം മാറ്റാമെന്നും ഉദ്ദേശമുണ്ട്. ഇതിന് കെ. എം. മാണി മാത്രമാണ് തടസ്സം. അത്തരമൊരു തടസ്സം നല്ല വാക്ക് പറഞ്ഞ് നേരിടാമെന്നും ജോർജ് കരുതുന്നു.

അതേ സമയം ഷോണിനെ കോട്ടയത്ത് നിന്നും എൻ ഡി എ മതിസരിപ്പിക്കും. തോൽക്കുമെന്ന കാര്യം ഉറപ്പായതിനാലാണ് രാജ്യസഭയിലേക്ക് നോട്ടമിട്ടത് . അൽഫോൺസിന്റെ കാര്യത്തിൽ പക്ഷേ ബിജെപിക്ക് പ്രതീക്ഷയുണ്ട്. പൂഞ്ഞാർ മണ്ഡലം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാണ്. ജോർജിന്റെ സഹായം അൽഫോൺസിന് വിലപ്പെട്ടതായിരിക്കും. തുഷാർ ആലപ്പുഴയിൽ നിന്ന് മതസരിക്കാനും സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends