കോളേജ് ഹോസ്റ്റലിനെതിരെ വിദ്യാർത്ഥിനികൾ രംഗത്ത്

ഹോസ്റ്റലിലെ സമയ സമയ നിയന്ത്രണത്തിനെതിരെ വീണ്ടും പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. തൃശ്ശൂർ കേരള വർമ്മ കോളേജിലെ വിദ്യാർത്ഥിനികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഹോസ്റ്റലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സമയ നിയന്ത്രണം നീക്കാനുമുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
വൈകീട്ട് ആറ് മണിക്ക് മുൻപ് ഹോസ്റ്റലില്‍ എത്തണം, രാത്രിയില്‍ പുറത്തിറങ്ങരുത്, സിനിമയ്ക്ക് പോകരുത് തുടങ്ങിയ മാനേജ്മെന്‍റ് നിയന്ത്രണങ്ങളെയാണ് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. ഇതിന് അനുകൂലമായി വന്ന വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം.
കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിന് പുറത്തും ഇവര്‍ പ്രതിഷേധിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാം എന്ന ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 200 ലധികം വിദ്യാര്‍ത്ഥിനികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. രക്ഷകര്‍തൃ യോഗത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.
https://www.facebook.com/Malayalivartha

























